APP DOWNLOAD

TRENDING

കണ്ണൂരിൽ ജനസാഗരം തീർത്ത് LDF ജില്ലാ റാലി



കണ്ണൂർ:"കേരളത്തെ കലാപഭൂമി യാക്കരുത് " എന്നാ ആശയം മുൻനിർത്തി കണ്ണൂരിൽ LDF ജില്ലാ റാലി സംഘടിപ്പിച്ചു.
റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു.
കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് നടക്കുന്ന റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ പേരില്‍ കേരളത്തില്‍ കലാപമുണ്ടാക്കാനാണ് ശ്രീധരന്‍പിള്ള ശ്രമിച്ചത്. അത് തന്നെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്ത് വന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കലക് ട്രേറ്റ് മൈതാനിയില്‍ ഇടതുമുന്നണിയുടെ മതേതര-നവോത്ഥാന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്ത് വന്നത് സംഘപരിവാര്‍ അജണ്ടയാണ്. വിശ്വാസികളുടെ പേരില്‍ കേരളത്തില്‍ കലാപമുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് ശ്രീധരന്‍പിള്ള തന്നെ വ്യക്തമാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ശബരിമലയില്‍ വിശ്വാസികളുടെ ഇടപെടലല്ല ഉണ്ടായതെന്നും ബിജെപിയുടെ രാഷ്ട്രീയ ഇടപെടലാണ് ശബരിമല പ്രക്ഷോഭത്തില്‍ കണ്ടതെന്നും അദ്ദേഹം വിവരിച്ചു. കോണ്‍ഗ്രസിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം അഴിച്ചുവിട്ടു. ബിജെപിയും സംഘപരിവാറും നടത്തിയ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് അണികളെ വിട്ടുകൊടുത്തെന്ന് അദ്ദേഹം ആരോപിച്ചു. ഇതില്‍ എത്രപേര്‍ തിരികെ കോണ്‍ഗ്രസിലെത്തുമെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് കാര്യങ്ങള്‍ തിരിച്ചറിയാതെയാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താന്‍ ഗൂഡാലോചന നടന്നതായി അദ്ദേഹം പറഞ്ഞു. ശബരിമല തന്ത്രിയും ഇതിന്റെ ഭാഗഭാക്കായില്ലെ എന്നു കരുതേണ്ടിയിരിക്കുന്നു. ഈ വഴിക്കു തന്നെയാണോ പോകാന്‍ ഉദ്ദേശിക്കുന്നതെന്ന് തന്ത്രി വ്യക്തമാക്കണം. തന്റെ ചെയ്തികളില്‍ കൂട്ടുകാരനായി ശ്രീധരന്‍ പിള്ള തന്ത്രിയേയും കൂട്ടുചേര്‍ത്തിരിക്കുകയാണ്. ഈ കൂട്ടുകെട്ട് തുടരനാണോ തന്ത്രിയുടെ ഉദ്ദേശമെന്ന് അദ്ദേഹം വ്യക്തമാക്കണം. ശബരിമല നന്നാക്കാനുള്ള ശ്രമമല്ല ഈ വിഭാഗം നടത്തുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നമ്മളും ഭരണകൂടവും അതിനെ നയിക്കുന്ന പാര്‍ട്ടിയും മാത്രമാകുമെന്ന ശ്രീധരന്‍ പിള്ളയുടെ മോഹം കേരളത്തില്‍ ചെലവാകില്ല. കോണ്‍ഗ്രസില്‍ ഒരു വിഭാഗം സംഘപരിവാറിനൊപ്പം പോയെങ്കിലും അങ്ങനെയല്ലാത്തവരും ഉണ്ട്. ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് തകരില്ല. ഞങ്ങളും നിങ്ങളുമെന്ന ശ്രീധരന്‍ പിള്ളയുടെ മോഹം കേരളത്തില്‍ ചെലവാകില്ലെന്നും പിണറായി പറഞ്ഞു. സംഘപരിവാര്‍ ഉയര്‍ത്തുന്ന ഓരോ നുണകളും പൊളിഞ്ഞു വീഴുകയാണ്. ഇതുകൊണ്ടൊന്നും നാടിന്റെ മതനിരപേക്ഷ മനസ് ഇളകില്ല. വിശ്വാസികളോടൊപ്പം സര്‍ക്കാര്‍ എന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

No comments