APP DOWNLOAD

TRENDING

തളിപ്പറമ്പ് ടാഗോർ സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം



തളിപ്പറമ്പ്: തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് നേരെ സമൂഹ വിരുദ്ധരുടെ തേർവാഴ്ച്ച. ക്ലാസിൽ കയറി മേശ തീവെച്ചു നശിപ്പിച്ചു. സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ഒന്നരയാഴ്ച്ചയായി സ്കൂൾ പ്ലസ് ടു ബ്ലോക്കിലാണ് അക്രമം നടക്കുന്നത്. ജനൽചില്ലുകൾ അടിച്ചു തകർത്ത അക്രമികൾ ബെഞ്ചുകളും ഡസ്ക്കുക്കുകളും മറിച്ചിടുകയും ചെയ്തു.



ഡസ്റ്റർ ഉപയോഗിച്ചാണ് ക്ലാസ് റൂമിലെ മേശക്ക് തീ കൊളുത്തിയത്.സ്കൂളിന്റെ്റെ്റെ മതിലും തകർത്തിിട്ടുണ്ട്. ഹെഡ്മാസ്റ്റർ ഐസക് തോമസിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രിൻസിപ്പൽ എസ് ഐ കെ.ദിനേശന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്കൂളിലെത്തി അന്വേഷണമാരംഭിച്ചു. പുറത്തു നിന്നുള്ള സംഘം സ്കൂളിലെത്തി മന: പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് ഹെഡ്മാസ്റ്റർ നൽകിയ പരാതിയിൽ പറയുന്നു.

No comments