APP DOWNLOAD

TRENDING

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവിനെ കണ്ണൂർ ടൗണ്‍ സി.ഐ യും സംഘവും തമിഴ്‌നാട്ടില്‍ വച്ച് സാഹസികമായി പിടികൂടി.



കണ്ണൂര്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പറഞ്ഞുമയക്കി കൂടെകൊണ്ടുപോയി പലസ്ഥലത്തും പീഡനത്തിനിരയാക്കിയ യുവാവിനെ ടൗണ്‍ സി.ഐ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടില്‍ വച്ച് സാഹസികമായി പിടികൂടി.
തമിഴ്‌നാട് വിരുതാചലം ജില്ലയിലെ കടലൂര്‍ ദേവന്‍കുടി സ്വദേശി പാണ്ട്യന്റെ മകന്‍ പ്രേംകുമാ(21)റിനെയാണ് പിടികൂടിയത്. തിരുട്ട് ഗ്രാമത്തിന് തൊട്ടടുത്തായ ദേവന്‍കുടിയില്‍ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുന്നത് പോലീസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമുള്ള ജോലിയായിരുന്നു. എന്നാല്‍ വളരെ സാഹസികമായും സമര്‍ത്ഥമായും പോലീസ് സംഘം യുവാവിനെ പിടികൂടി കണ്ണൂരിലെത്തിക്കുകയായിരുന്നു. തമിഴ്‌നാടുനിന്ന് കണ്ണൂരില്‍ അമ്മാവന്റെ വീട്ടില്‍ വന്ന് തിരിച്ചുപോകുകയായിരുന്ന പതിനേഴുകാരിയാണ് യുവാവിന്റെ കെണിയില്‍പെട്ടത്.
ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. ടൗണ്‍ സി.ഐയുടെ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അനീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.കെ. സജിത്ത്, സി.രഞ്ചിത്ത്, ശിവാനന്ദ്, സി.പി.ഒ ലിജേഷ് എന്നിവരാണ് സി.ഐ രത്‌നകുമാറിനൊപ്പം ഉണ്ടായിരുന്നത്.

No comments