കമ്പിൽ കാരുണ്യ ആംബുലൻസ് ഡ്രൈവർ ഒ.പി ജലീൽ അന്തരിച്ചു
കമ്പിൽ :കുറച്ചു കാലമായി കോഴിക്കോട് MVR ആശുപത്രിയിൽ ക്യാൻസർ ബാധിതയായി മരണത്തോട് മല്ലടിച്ചു കഴിയുന്ന ജലീൽ യാത്രയായി.
കമ്പിൽ KLlC ആശുപത്രിക്ക് സമീപത്തായി വർഷങ്ങളായി കാണുന്ന ആമ്പുലൻസ് ഡ്രൈവരുടെ മുഖം അത്ര പെട്ടെന്ന് ആരും മറക്കില്ല.. കമ്പിൽ KLIC ആശുപത്രിയിൽ നിന്നും കൊളച്ചേരിയുടെ വിവിധ ഭാഗത്തും നിന്നും മരണത്തോട് മല്ലടിക്കുന്ന രോഗികളെ തന്റെ ഡ്രൈവിംങ് മിടുക്ക് കൊണ്ട് മാത്രം ജീവിതത്തിലേക്ക് കരപിടിച്ചു കയറ്റിയ ജലീൽ ഇനി കൊളച്ചേരിക്കാരുടെ ഓർമ്മകളിൽ മാത്രം... ആമ്പുലൻസിന്റെ ആവശ്യം ഉണ്ടായാൽ നാട്ടുകാർ ആദ്യം വിളിക്കുന്നത് ജലീലിനെയാണ് .
എന്ത് തിരക്കുണ്ടായാലും പറന്ന് എത്തുന്ന ജലീലിന് കോഴിക്കോടെയും മംഗലാപുരത്തെയും ആശുപത്രിയും അവിടത്തെ ജീവനക്കാരുടെ നമ്പറും മനപാഠമാണ്....... നെല്ലിക്കപ്പാലം സ്വദേശിയായ ജലീലിന്റെ ഭാര്യ വീട് നാറാത്താണ്.
അബ്ദുൾ കാഥർ ,സൈനബ ദമ്പതികളുടെ മകനാണ് ഒ.പി ജലീൽ.
ഭാര്യ: സുഹറ. മക്കൾ: റിബു, ആദ്യ ഭാര്യയിലെ മക്കൾ: ജുസൈന, ജുമാന, ജസീൽ. കോഴിക്കോട് വച്ച് അന്തരിച്ച ജലീലിന്റെ മൃതദേഹം നാട്ടിലെത്തിച്ചതിനു ശേഷം നാറാത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും........



No comments