APP DOWNLOAD

TRENDING

കുറുമാത്തൂര്‍ വില്ലെജ് ഓഫീസില്‍ നികുതി രസീത് മോഷണം; തളിപ്പറമ്പ പോലീസ് കേസെടുത്തു



തളിപ്പറമ്പ്: വില്ലേജ് ഓഫീസില്‍ നിന്നും നികുതി രസീത് മോഷണം പോയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കുറുമാത്തൂര്‍ വില്ലേജ് ഓഫീസിലാണ് സംഭവം. കഴിഞ്ഞ ഒന്നിനാണ് നൂറെണ്ണം അടങ്ങുന്ന നികുതി രസീത് ബുക്ക് വില്ലേജ് ഓഫീസില്‍ കൊണ്ടുവന്നത്. കഴിഞ്ഞ അഞ്ചിന് നികുതി വെച്ചതിന് രസീത് മുറിക്കവെയാണ് 1946656 നമ്പര്‍ രസീതിന്റെ ഒറിജിനല്‍ ആരോ മുറിച്ചെടുത്തതായി ശ്രദ്ധയില്‍ പെട്ടത്. വില്ലേജ് ഓഫീസര്‍ പി.ഗംഗാധരന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഈ ബുക്കില്‍ നിന്ന് 12 രസീത് മാത്രമേ മുറിച്ചിരുന്നുള്ളൂ. മൂന്നിനാണ് അവസാനമായി രസീത് മുറിച്ചിരുന്നത്. 

വില്ലേജ് ഓഫീസര്‍ ഒഴികെ രണ്ട് ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. പന്ത്രണ്ട് വര്‍ഷം മുമ്പും ഇവിടെ നിന്ന് നികുതി രസീത് മോഷ്ടിച്ച സംഭവം ഉണ്ടായതായി പരാതിയില്‍ പറയുന്നുണ്ട്. കേസുകളില്‍ പ്രതികള്‍ക്ക് ജാമ്യം നില്‍ക്കുന്നതിനും ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുന്നതിനും നികുതി വെക്കാന്‍ അര്‍ഹതയില്ലാത്ത സ്ഥലത്തിന് നികുതി മുറിച്ചതായി രേഖയുണ്ടാക്കാനും നികുതി രസീത് ഉപയോഗിക്കാമെന്നിരിക്കെ പോലീസ് അതീവ ഗൗരവത്തോടെയാണ് ഇക്കാര്യം അന്വേഷിക്കുന്നത്. ജീവനക്കാരേയും ചോദ്യം ചെയ്യുമെന്ന് എസ്‌ഐ കെ.ദിനേശന്‍ പറഞ്ഞു. 

No comments