APP DOWNLOAD

TRENDING

ലക്ഷങ്ങളുടെ ചൂതാട്ടലോട്ടറി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പൊലിസ് പിടിയിൽ



ശീകണ്ഠപുരം: ശീകണ്ഠപുരം മേഖലയില്‍ പ്രതിദിനം ലക്ഷങ്ങളുടെ ഒറ്റനമ്ബര്‍ ചൂതാട്ടലോട്ടറി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പൊലിസ് പിടിയില്‍. ചുഴലി നടയിലെ പീടികയില്‍ മുണ്ടിയാട് മുണ്ടയാടക്കത്ത് എം.എം.പവിത്രനെ (45) യാണ് തളിപ്പറമ്ബ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം ശ്രീകണ്ഠപുരം സിഐ വി.വി.ലതീഷ് കുമാര്‍ അറസ്റ്റ് ചെയ്തത്.
വിവിധ സബ് ഏജന്റുമാരില്‍ നിന്ന് ശേഖരിച്ച പണവും ഒറ്റ നമ്ബറുകള്‍ രേഖപ്പെടുത്തിയ നോട്ടുബുക്കുകള്‍, കടലാസുകള്‍, ലോട്ടറി ടിക്കറ്റുകള്‍ എന്നിവ പവിത്രന്റെ കൈകളില്‍നിന്ന് പിടിച്ചെടുത്തു. സാധാരണ ലോട്ടറി ടിക്കറ്റ് വിതരണം ചെയ്യുന്നതിന്റെ മറവിലാണ് പവിത്രന്‍ ഒറ്റനമ്ബര്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്നത്. രണ്ടുമാസം മുമ്ബുവരെ കണ്ണൂരിലെ പ്രമുഖ ലോട്ടറി സ്ഥാപനവുമായി ബന്ധപ്പെട്ട പുതിയതെരുവിലെ പ്രേംജിത്തിന്റെ ഏജന്റായിരുന്നു പവിത്രന്‍. ഒറ്റനമ്ബര്‍ ലോട്ടറി ചൂതാട്ടത്തിലെ വന്‍ലാഭം മനസ്സിലായതോടെ രണ്ടുമാസം മുമ്ബ് സ്വന്തംനിലയില്‍ ഇടപാട് തുടങ്ങുകയായിരുന്നു.
പവിത്രന്റെ ഏജന്റുമാരെക്കുറിച്ച്‌ പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. രാമചന്ദ്രന്‍- ഇരിക്കൂര്‍, രഘു- മുക്കാടം, ഗിരിശന്‍ - ഇരിക്കൂര്‍, അബ്ദുള്ള - ചെങ്ങളായി, നിസാര്‍ - പെരുവളത്തുപറമ്ബ്, സജി- ശ്രീകണ്ഠപുരം മാര്‍ക്കറ്റ് എന്നിവരാണ് പവിത്രന്റെ പ്രമുഖ ഏജന്റുമാരെന്നാണ് പൊലിസിന് ലഭിച്ച സൂചന. ഇവര്‍ക്കുവേണ്ടി പൊലിസ് തെരച്ചില്‍ ആരംഭിച്ചു. ശ്രീകണ്ഠപുരം മാര്‍ക്കറ്റിലാണ് പവിത്രന്‍ ഏജന്റുമാരെ കണ്ടിരുന്നതും ഇടപാടുകള്‍ നടത്തിയിരുന്നതും.
തളിപ്പറമ്ബ് ഡിവൈഎസ്പിയുടെ ക്രൈംസ്‌ക്വാഡ് ഒരു മാസത്തിലേറെയായി പവിത്രനെ നിരീക്ഷിച്ചു വരികയായിരുന്നു. ക്രൈംസ്‌ക്വാഡിലെ സിവില്‍ പൊലിസ് ഓഫിസര്‍മാരായ സുരേഷ് കക്കറ, കെ.പ്രിയേഷ്, കെ.വി രമേശന്‍, ഡ്രൈവര്‍ മുനീര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പവിത്രനെ പിടികൂടിയത്. അടുത്തകാലത്ത് തളിപ്പറമ്ബ് കേന്ദ്രികരിച്ച്‌ കോടികളുടെ ഇടപാട് നടത്തിയിരുന്ന ലോട്ടറി ചുതാട്ടസംഘത്തെ തളിപ്പറമ്ബ് ഡിവൈഎസ്പി കെ വി വേണുഗോപാലും ക്രൈംസ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയിരുന്നു.

No comments