APP DOWNLOAD

TRENDING

മുസ്ലിം വംശഹത്യക്കെതിരെ മതേതര പാർട്ടികൾ ശബ്ദമുയർത്തണം; എസ് .ഐ .ഒ പ്രതിഷേധ സംഗമം നടത്തി



പിലാത്തറ: വംശവെറി തലക്കു പിടിച്ച സംഘ് പരിവാർ ഫാസിസ്റ്റുകൾ
മുസ്ലിംകളെ തിരഞ്ഞു പിടിച്ച് ഇല്ലാത്ത കാരണമുണ്ടാക്കി അരുംകൊല നടത്തുമ്പോൾ മതേതര പാർട്ടികൾ കാണിക്കുന്ന മൗനം കുറ്റകരമാണെന്നും
അതിനവർ കനത്ത വില നൽകേണ്ടി വരുമെന്നും ഡൽഹിയിൽ എട്ടു വയസ്സുകാരൻ അസീമിനെ തല്ലിക്കൊന്ന സംഘ് പരിവാർ നടപടിയിൽ പ്രതിഷേധിച്ച്
എസ് ഐ ഒ - ജി ഐ ഒ പിലാത്തറ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ
പിലാത്തറ ബസ്റ്റാന്റിൽ നടത്തിയ പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു,
ജുനൈദിനെയും ,ആസിഫയെയും കൊന്ന ഞെട്ടലിൽ നിന്നും മുക്തമാകും മുമ്പ്
രാജ്യ തലസ്ഥാനത്ത് എട്ടു വയസ്സുകാരനെ തല്ലിക്കൊന്ന സംഘ് പരിവാർ
 ജനിച്ച മണ്ണിൽ ജീവിക്കാനുള്ള ഒരു ജനതയുടെ അവകാശത്തെയാണ് കവർന്നെടുക്കുന്നതെന്നും
അതിനെതിരെ ജനാധിപത്യ പ്രതിഷേധം ശക്തിപ്പെടേണ്ടതുണ്ടന്നും സംഗമം അഭിപ്രായപ്പെട്ടു
സംഗമം എസ് ഐ ഒ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി സി കെ മുനവ്വിർ ,ഇരിക്കൂർ
ഉദ്ഘാടനം ചെയ്തു
യൂനുസ് ഓമശ്ശേരി, റാഷിദ് വടകര എന്നിവർ പ്രസംഗിച്ചു ഏരിയ പ്രസിഡണ്ട് ആസിഫ് എം എ കെ അധ്യക്ഷത വഹിച്ചു
സംഗമത്തിന് മുന്നോടിയായി ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പ്രകടനത്തിന്
അൽത്താഫ് ഹുസൈൻ, ഫാറൂഖ് ഉമർ,
ഹസീബ്, നാസിഹ് മുഹമ്മദ്,
അരീബ, ഷഹ്സാന, മുബശ്ശിറ,
സൈഫുന്നിസ എന്നിവർ നേതൃത്വം നൽകി

No comments