APP DOWNLOAD

TRENDING

ബക്കളം ടൗണ്‍ ഇനി ഓര്‍മ്മയാകും; ദേശീയപാത വികസനത്തിന്റെ പേരില്‍ 40 വ്യാപാരികള്‍ പടിയിറങ്ങുമ്പോള്‍ ദുരിതം കാണാതെ അധികൃതര്‍



തളിപ്പറമ്പ്;  ബക്കളം ടൗണും പരിസരവും ഇനി ഓര്‍മ്മയാകും. വ്യാപാരികള്‍ ദേശീയ പാത വികസനത്തിന്റെ പേരില്‍ പടിയറങ്ങേണ്ട ഗതികേടിലാണിപ്പോള്‍.   കടകള്‍ ദേശീയ പാത വികസനത്തിന് വിട്ടുകൊടുത്ത് വെറും കയ്യോടെ പടിയിറങ്ങുന്ന വ്യാപാരികളുടെ  പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ പരിഹാരമിയിട്ടില്ല. തളിപ്പറമ്പിനടുത്ത് ബക്കളത്താണ് ദേശീയപാത വികസനത്തിന് വേണ്ടി 40 വ്യാപാരികള്‍ കുടിയിറങ്ങേണ്ടി വരുന്നത്. വ്യാപാരികളുടെ ദുരിതം കണ്ണ് തുറന്ന് കാണാതെയാണ് ഇപ്പോള്‍ അധികൃതര്‍ പെരുമാറുന്നത്.
ഇതില്‍ പലരും വ്യാപാര സ്ഥാവനങ്ങള്‍ ഉപേക്ഷിച്ച് താക്കോല്‍ അധികൃതര്‍ക്ക് നല്‍കി. പലരും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നില്‍ക്കുകയാണിപ്പോള്‍. വ്യാപാരികള്‍ക്ക് അധികൃതര്‍ നഷ്ട പരിഹാരം നല്‍കാതെ മറ്റ് വഴിയികള്‍ ഇല്ലെന്നാണ് പറയ്യുന്നത്. വ്യാപാരികളുടെ സംഘടനകള്‍ ഇതിനതെരെ ശക്തമായ സമരങ്ങള്‍ നടത്താന്‍ നീക്കം നടത്തുന്നുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. കലക്ടറേറ്റില്‍ 7ന് സമരം സംഘടിപ്പിക്കും. അന്ന് കടകള്‍ അടച്ചാണ് വ്യാപാരികള്‍ പ്രതിഷേധിക്കുക.

No comments