APP DOWNLOAD

TRENDING

ഹാഷിഷുമായി പേരാവൂര്‍ സ്വദേശി പിടിയിൽ



ഇരിട്ടി: ഹാഷിഷുമായി യുവാവ് പോലീസ് പിടിയില്‍. പേരാവൂര്‍ സ്വദേശി അഖിലാ(24)ണ് പോലീസിന്റെ പിടിയിലായത്. യുവാവില്‍ നിന്നും ആറു ഗ്രാം ഹാഷിഷ് കണ്ടെടുത്തു. പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ ചരളില്‍ വെച്ചാണ് ബൈക്കില്‍ വരികയായിരുന്ന യുവാവ് പിടിക്കപ്പെട്ടത്. ചോദ്യം ചെയ്യലില്‍ സുഹൃത്ത് തന്നതാണെന്നും സ്വന്തമായി ഉപയോഗിക്കുന്നതിനുമാണ് ഹാഷിഷെന്നും യുവാവ് പോലീസിനോടു പറഞ്ഞു.

No comments