വളപട്ടണത്ത് വീട്ടിന് തീപിടിച്ചു; സംയോജിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
വളപട്ടണം: വളപട്ടണം മന്ന പെട്രോള്‍ പമ്പിന് സമീപത്തുള്ള മുക്കണ്ണന്‍ ഹൗസില്‍ തീപിടിച്ചു. ഒന്നാം നിലയിലുള്ള മുറിയിലുള്ള സാധനങ്ങളും മറ്റും പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് വീട്ടുകാര്‍ പറയുന്നു.
കണ്ണൂരില്‍ നിന്നും ഫയര്‍ ഫോര്‍സ് എത്തിയാണ് തീ അണച്ചത്. തൊട്ടടുത്ത് തന്നെ പെട്രോള്‍ പമ്പായിരുന്നു. വളപട്ടണം പോലീസിന്റെയും ഫയര്‍ ഫോര്‍സിന്റെ സംയോജിതമായ ഇടപെടല്‍ കാരണം വലിയൊരു ദുരന്തം ഒഴിവായി.



No comments