കണ്ണൂരിൽ പട്ടാപ്പകൽ 53കാരിയെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു
കൊളച്ചേരി: കരിങ്കല്‍ക്കുഴി കെ.സി പെട്രോള്‍ പമ്പ് ഉടമ മോഹനന്റെ ഭാര്യ ശുഭ (53) നെയാണ് പട്ടാപ്പകല്‍ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചത്. തേങ്ങ പറിക്കാന്‍ വന്നയാളാണെന്നാണ് സൂചന. കുടിവെള്ളം ചോദിച്ച് പുറത്തിറങ്ങിയപ്പോഴാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. കൊടുവാള്‍കൊണ്ട് തലയ്ക്കും പുറത്തും മാരകമായി വെട്ടേറ്റിട്ടുണ്ട്. പ്രതി ഓട്ടോയില്‍ കയറി രക്ഷപ്പെടുകയാണുണ്ടായത് മയ്യില്‍ പോലീസ് ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തി ശുഭയെ കമ്പില്‍ ആശുപത്രിയില്‍ പ്രാഥമീക ചികിത്സ നടത്തി കണ്ണൂര്‍ കൊയിലി ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ പിടികൂടാന്‍ ഊര്‍ജ്ജിതമായ ശ്രമം ആരംഭിച്ചു.
No comments