APP DOWNLOAD

TRENDING

ബസ്സില്‍ സ്വന്തമായി ബേഗ് കയറ്റാന്‍ ശ്രമിച്ച യുവാവിന് നോക്കി കൂലി ആവശ്യപ്പെട്ട് ചുമട്ട് തൊഴിലാളികളുടെ മര്‍ദ്ദനം



തലശ്ശേരി: ബസ്സില്‍ സ്വന്തമായി ബേഗ് കയറ്റാന്‍ ശ്രമിച്ച യുവാവിനെ നോക്കി കൂലി ആവശ്യപ്പെട്ട് ചുമട്ട് തൊഴിലാളികള്‍ മര്‍ദ്ദിച്ചതായി പരാതി. കടവത്തൂര്‍ തുരുത്തികടവ് വീട്ടില്‍ ബഷീറിന്റെ മകന്‍ ഫവാസ് ബഷീറി(28)നെയാണ് മര്‍ദ്ദിച്ചത്. തലശ്ശേരി പുതിയ ബസ്റ്റാന്റില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവം. വീരാജ്പേട്ടയിലേക്ക് പോകാനായി ബസ്സില്‍ കയറുന്നതിനിടെ ബാഗ് ചുമന്ന് ഫവാസ് ബസ്സില്‍ കയറുന്നതിനിടെയില്‍ അവിടെയുണ്ടായിരുന്ന ചുമട്ട് തൊഴിലാളികള്‍ തടയുകയും ബാഗ് കയറ്റാന്‍ ചുമട്ട് തൊഴിലാളികള്‍ ഇവിടെയുണ്ടെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതി. ഫവാസില്‍ നിന്ന് ചുമട്ട് തൊഴിലാളികള്‍ നോക്ക് കൂലി വാങ്ങുകയും ചെയ്തു. ഇത് സംബന്ധിച്ച് ഫവാസ് ഇന്നെലയാണ് തലശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. ചുമട്ട് തൊഴിലാളികളെ കണ്ടാല്‍ അറിയാമെന്ന് പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.

No comments