മയ്യഴിയുടെ കലാകാരന്‍ ഒരിക്കല്‍ കൂടി പുരസ്‌കാരത്തിന്റെ നെറുകയില്‍ : എഴുത്തച്ഛൻ പുരസ്ക്കാരം എം.മുകുന്ദന്.
സംസ്ഥാന സര്‍ക്കാറിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌ക്കാരമാണ് മയ്യഴിയുടെ കഥാകാരനെ തേടിയെത്തിയത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും പുരസ്‌ക്കാരവും അടങ്ങുന്നതാണ് അവാര്‍ഡ്.
ജനങ്ങള്‍ നല്‍കിയ പുരസ്‌കാരമായാണ് എഴുത്തച്ഛന്‍ പുരസ്‌കാരത്തെ കാണുന്നത്.ഒരുപാട് പുരസ്‌കാരം കിട്ടിയെങ്കിലും അതില്‍ കൂടുതല്‍ അംഗീകാരമായാണ് ഇതിനെ കാണുന്നത് . വായനക്കാര്‍ കൂടെ ഉണ്ടെങ്കില്‍ അതാണ് എഴുത്ത്കാരന് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരം ,ഇനി വാക്കിലും എഴുത്തിലും കൂടുതല്‍ ശ്രദിക്കണം.ഈ പുരസ്‌കാരം കൂടുതല്‍ ഉത്തരവാദത്വം ഏല്‍പ്പിക്കുകയാണ്. 60കാലഘട്ടങ്ങളെ അപേക്ഷിച്ചു കേരളത്തിലിപ്പോള്‍
ക്രിസ്ത്യാനിയും മുസ്ലീമും ഹിന്ദുവും അവര്ണനും സവര്ണനും മാത്രമേ ഉള്ളു,മനുഷ്യരില്ല. ജാതിമതങ്ങളുടെ ഇടയില്‍ മനുഷ്യരുണ്ട് അവരെ കണ്ടെത്തി കൂടെ നീല്‍ക്കാനാണ് ഇഷ്ടം. ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ കേരളം കത്താന്‍ നില്‍ക്കുകയാണ്. സ്ത്രീകള്‍ക്ക് ആര്‍ക്ക് വേണേലും പോകണമെന്നുണ്ടെങ്കില്‍ പോകാന്‍ അനുവദിക്കുകയാണ് വേണ്ടത്.
അന്ധവിശ്വാസങ്ങളെ തകര്‍ത്താണ് കേരളം മുന്നേറിയത്, വീണ്ടും പ്രാകൃതമായ അവസ്ഥയില്‍ പോകുന്നത് തെറ്റാണ്. ഇനി ഉത്തരവാദിത്വം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. മുനുഷ്യര്‍ക്കൊപ്പം ഇനി പ്രകൃതിയുടെയും നിലവിളി കേള്‍ക്കാന്‍
കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴിയില്‍ 1942 സെപ്റ്റംബര്‍ 10നാണ് എം മുകുന്ദന്‍ ജനിച്ചത്. തന്റെ ആദ്യസാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദന്‍ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഉദ്യോഗത്തിന്റെ ഭാഗമായി മുകുന്ദന്റെ ജീവിതം പിന്നീട് ഡല്‍ഹിയിലേക്കു പറിച്ചു നട്ടു.
ഡല്‍ഹി ജീവിതവും മുകുന്ദന്റെ തൂലികയില്‍ സാഹിത്യ സൃഷ്ടികളായി മാറുകയായിരുന്നു. ഇടതുപക്ഷ രാഷ്ടീയത്തോടു ആഭിമുഖ്യമുള്ളയാളാണ് മുകുന്ദന്‍. എന്നാല്‍ ഇദ്ദേഹത്തിന്റെ കേശവന്റെ വിലാപങ്ങള്‍ എന്ന നോവല്‍ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടര്‍ വാദിക്കുന്നുണ്ട്.
മുകുന്ദന്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച് അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാവുന്നതാണ്. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്നു



No comments