അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന സംസ്ഥാന പക്ഷി മലമുഴക്കി വേഴാമ്പലിനെ തളിപ്പറമ്പിൽ കണ്ടെത്തി
തളിപ്പറമ്പ്: കേരള സംസ്ഥാന പക്ഷി മലമുഴക്കി വേഴാമ്പലിനെ (ഗ്രേറ്റ് ഹോണ്‍ബില്‍) കരിമ്പം ജില്ലാ കൃഷിഫാമില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംസ്ഥാനപാതയോരത്തെ ഫാമിന്റെ അധീനതയിലുള്ള സ്ഥലത്തെ പനയുടെ മുകളില്‍ പക്ഷിയെ കണ്ടത്. റോഡിലൂടെ നടന്നുപോകുന്നവര്‍ അപൂര്‍വ്വമായ വലിയ പക്ഷിയെകണ്ടതോടെ മൊബൈലില്‍ ഫോട്ടോയെടുത്തുതുടങ്ങി. ഇതോടെയാണ് വാഹനങ്ങളില്‍ പോകുന്നവര്‍ ഉള്‍പ്പെടെ റോഡരികില്‍ നിര്‍ത്തി അപൂര്‍വ്വ പക്ഷിയെ കണ്ടത്. നൂറുകണക്കിനാളുകളാണ് പക്ഷിയെ കാണാനെത്തിയത്.
വാഴച്ചാല്‍, അതിരപ്പിള്ളി, നെല്ലിയാമ്പതി എന്നിവിടങ്ങളില്‍ മാത്രമാണ് മലമുഴക്കി വേഴാമ്പല്‍ ഉള്ളത്. കോഴിവേഴാമ്പല്‍, നാട്ടുവേഴാമ്പല്‍ എന്നിവ മാത്രമാണ് കണ്ണൂരിലെ ആറളം വന്യജീവി സങ്കേതത്തിലുള്ളത്. മഴക്കാടുകള്‍ നിത്യഹരിത വനങ്ങളുടെ മേലാപ്പ് എന്നിവിടങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത്.
കറുത്ത വെളുത്ത ഐറിസും പിങ്ക് നിറത്തിലുള്ള പരിക്രമണമുള്ള ചര്‍മ്മത്തിന് പിങ്ക് നിറത്തിലുള്ള പെണ്‍പൂക്കളുമുള്ള വേഴാമ്പലിനെ കാണാന്‍ അതിമനോഹരമാണ്.
പ്രായപൂര്‍ത്തിയായ വേഴാമ്പലിന്റെ ഭാരം 2.5 കിലോഗ്രാം ആണ്. 4 സെന്റീമീറ്റര്‍ മുതല്‍ 170 സെന്റിമീറ്റര്‍ വരെ നീളമുണ്ടാവും. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് മുട്ടയിടല്‍ കാലം. ഒന്നോ രണ്ടോ മുട്ടകള്‍ മാത്രമാണ് ഇടുക. 35 മുതല്‍ 40 ദിവസം വരെയാണ് മുട്ടവിരിയാന്‍ വേണ്ടിവരുന്നതെന്ന് റിട്ട. വനം വകുപ്പ് റേഞ്ച് ഓഫീസര്‍ എം.പി.പ്രഭാകരന്‍ പറഞ്ഞു. എവിടെ നിന്നാണ് വേഴാമ്പല്‍ ഇവിടെ എത്തിയതെന്ന് വ്യക്തമല്ല. വിവരമറിഞ്ഞ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി.



No comments