APP DOWNLOAD

TRENDING

ബിഗ് സല്യൂട്ട്; ജീവൻറെ വില മനസ്സിലാക്കി അവസരോചിത ഇടപെടൽ നടത്തിയ ആ മനസ്സുകൾക്ക്



പരിയാരം: മെഡിക്കൽ കോളേജിന്റെ കീഴിലുള്ള സഹകരണ ഹൃദയാലയിൽ ജോലി ചെയ്യുന്ന ശ്രീ ഹരീഷ് എന്നയാൾ രാവിലെ ജോലിക്ക് വരുമ്പോൾ രാജഗിരി _കോഴിക്കോട് റൂട്ടിൽ ഓടുന്ന ജാൻവി ബസ്സിൽ പരിയാരത്തേക്കുള്ള യാത്രാ മദ്ധ്യേ പെരുമ്പയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുണ്ടായി.ബസ്സിലെ ജീവനക്കാരും യാത്രക്കാരും അവസരോചിതമായി ഇടപെടുകയും മറ്റ് സ്റ്റോപ്പുകളിൽ നിർത്താതെ തന്നെ മിനുട്ടുകൾക്കുള്ളിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ബസ്സിൽ ഉണ്ടായിരുന്ന പരിയാരം മെഡിക്കൽ കോളേജ് ഫാർമസി ജീവനക്കാരനായ ശ്രീ രംഗനാഥന്റെ ഇടപെടലും മാതൃകാപരമാണ്. അദ്ദേഹം ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവർത്തകരെ വിവരമറിയിയിക്കുകയും ജീവനക്കാർ ബസ്സ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ ആവശ്യമായ മുന്നൊരുക്കങ്ങൾ  സജ്ജീകരിക്കുകയും ചെയ്തു.മത്സരയോട്ടത്തിനും സാമ്പത്തിക ലാഭത്തിനും ഉപരിയായി മനുഷ്യ ജീവന് വില നൽകിയ ജാൻവി ബസ്സിലെ ജീവനക്കാർക്കും അവസരോചിതമായ ഇടപെടൽ നടത്തിയ ശ്രീ രംഗനാഥനും അവരോട് ആത്മാർത്ഥമായി സഹകരിച്ച യാത്രക്കാർക്കും  സ്നേഹാഭിവാദ്യങ്ങൾ

No comments