കോര്‍പറേഷന്‍ വാട്സ് ആപ് വിവാദം;കൗണ്‍സിലര്‍ക്കും വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്കെതിരെയും കേസ്
കണ്ണൂര്‍: അശ്ലീലച്ചുവയുള്ള സംഭാഷണം ഉള്‍പ്പെടെയുള്ള ശബ്ദ സന്ദേശം കോര്‍പറേഷന്റെ വാട്‌സാപില്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി ലതയ്‌ക്കെതിരേ പോലീസ് കേസെടുത്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ സുമ ബാലകൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സന്ദേശം ഗ്രൂപ്പില്‍ പോസ്റ്റു ചെയ്ത കൗണ്‍സിലര്‍ക്കും ശബ്ദ സന്ദേശത്തിലെ വനിതാ കോണ്‍ഗ്രസ് നേതാവിനെതിരേയും കേസെടുത്തതായി ഡിവൈ.എസ്പി അറിയിച്ചു. സി.പി.എമ്മിലെ ഗ്രൂപ്പ് തര്‍ക്കവും അനാശാസ്യവും ചര്‍ച്ച ചെയ്യുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസമാണ് കോര്‍പറേഷനിലെ സി.പി.എം കൗണ്‍സിലര്‍ തന്നെ മേയര്‍ അഡ്മിനായ ഗ്രൂപ്പില്‍ പോസ്റ്റു ചെയ്തത്. വനിതകള്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പില്‍ ഇത്തരം സന്ദേശം അയച്ചത് വലിയ കുറ്റമാണെന്നും ഐ.ടി ആക്ടിലെ 67,67എ വകുപ്പ് അനുസരിച്ച് കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് കൗണ്‍സിലര്‍ന്മാര്‍ കൂട്ടത്തോടെ എത്തി പരാതി നല്‍കിയത്.
RELATED POST:http://www.thaliparambanews.com/2018/10/2456.html
ശബ്ദ സന്ദേശത്തിലെ പുരുഷ ശബ്ദം ജില്ലയിലെ പ്രധാന ഡി.വൈ.ഫെ്.ഐ നേതാവിന്റേതും സ്ത്രീ ശബ്ദം മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകയുടേതുമാണ്. ഇവര്‍ തമ്മില്‍ സംസാരിക്കുന്ന അഞ്ച് വോയ്‌സ് ക്ലിപ്പുകളാണ് ഗ്രൂപ്പില്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ സി.പി.എം നേതാവ് പോസ്റ്റിയത്. ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യ കോര്‍പറേഷനിലെ വനിതാ കൗണ്‍സിലറുമാണ്. ഇതോടെ വലിയ വിവാദമായി കോര്‍പറേഷന്‍ വാട്സ് ആപ് വിവാദം മാറിയിരിക്കുകയാണ്. വോയ്‌സ് ക്ലിപ്പുകള്‍ പ്രചരിച്ചതിനു പിന്നാലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെ പാര്‍ട്ടി നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. പ്രധാന പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ വരെ ശബ്ദ സന്ദേശത്തില്‍ ഇയാള്‍ പുറത്തു പറയുന്നുണ്ട്. കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകയോട് ഇത്തരം രഹസ്യം പറയുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയിലും വലിയ പ്രശ്‌നമായിട്ടുണ്ട്



No comments