APP DOWNLOAD

TRENDING

ശബരിമല സ്ത്രീ പ്രവേശനം കണ്ണൂരില്‍ 23 പേര്‍ അറസ്റ്റില്‍



കണ്ണൂര്‍: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്കും കാല്‍ടെക്‌സ് ദേശീയപാത ഉപരോധിക്കുകയും ചെയ്ത സംഭവത്തില്‍ 23 പേരെ അറസ്റ്റു ചെയ്തു. ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകരുടെ പേരിലാണ് ഐപിസി 283 വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റു ചെയതത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്ക് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. പോലീസിന്റെ അനുമതിയില്ലാതെയാണ് മാര്‍ച്ചും റോഡ് ഉപരോധവും സംഘടിപ്പിച്ചത്. ഇന്നലെയോടെ 23 പേര്‍ക്കും ജാമ്യം നല്‍കി വിട്ടയിച്ചിരുന്നു.

No comments