APP DOWNLOAD

TRENDING

സിപിഎം നേതാവ് ടി വാസുദേവന്റെ നിര്യാണത്തിൽ അനുശോചിച്ച് തളിപ്പറമ്പ് ആന്തൂർ നഗരസഭാ പ്രദേശങ്ങളിൽ 3 മണി മുതൽ ഹർത്താൽ



തളിപ്പറമ്പ്: CPM നേതാവും വിസ്മയ പാർക്ക് ചെയർമാനുമായ സ: പി വാസുദേവൻ (78) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ. ഭൗതിക ശരീരം 5 മണി വരെ തളിപ്പറമ്പ് കെ കെ എൻ പരിയാരം ഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് സ്വദേശമായ പറശിനിക്കടവ് ലോക്കൽ കമ്മറ്റി ഓഫീസിൽ. ഭാര്യ രമ. മക്കൾ നിർമ്മൽ പരേതയായ സീമ. മരുമക്കൾ: സുജിൽ, രഷിജ. പരേതരായ പറശിനി മടപ്പുര കുടുംബാംഗമായ പൂവനത്തിൽ ജാനകിയുടെയും കളത്തിൽ കുഞ്ഞിക്കണ്ണന്റെയും മകനും അന്തരിച്ച പറശിനിമടപ്പുര മടയൻ അനന്തൻ മടയന്റെ അനന്തിരവനും ജാമാതാവുമാണ്. മുകുന്ദൻ (മുൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട്) യശോദ (കുറ്റ്യാട്ടൂർ)  ശാരദ (ചാലോട് ) തങ്കം (ചൂളയാട് ) കമലാക്ഷി (കോൾത്തുരുത്തി.)
ചെറുപ്രായത്തിൽ വിദ്യാർത്ഥിയായിരിക്കെ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും KSFന്റെയും പ്രവർത്തകനായിരുന്നു. 1960 ൽ പാർട്ടി അംഗമായി.അവിഭക്ത ആന്തൂർ ലോക്കൽ കമ്മറ്റി അംഗവും പിന്നീട് സെക്രട്ടറിയുമായിരുന്നു.  സി. പി എം രൂപീകരണം മുതൽ തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗമായി. 2008 ൽ കണ്ണൂരിൽ നടന്ന ജില്ലാ സമ്മേളനം മുതൽ 2018ൽ നടന്ന സമ്മേളനം വരെ ജില്ലാ കമ്മറ്റി അംഗമായിരുന്നു.
1967 മുതൽ 1978 വരെ ആന്തൂർ പഞ്ചായത്ത് പ്രസിഡണ്ടായി. തളിപ്പറമ്പ് നഗരസഭ രൂപീകരിച്ചപ്പോൾ ഉപദേശക സമിതി ചെയർമാനായിരുന്നു. ജില്ലയിലെ പ്രമുഖ സഹകാരിയായ അദ്ദേഹം മോറാഴ കല്യാശേരി സഹകരണ ബാങ്ക് പ്രസിഡണ്ട്, എ.കെ.ജി സഹകരണ ആശുപത്രി വൈസ് പ്രസിഡണ്ട് പാപ്പിനിശേരി കോ.ഓപ്പ റൂറൽ ബാങ്കിന്റെ വൈസ് പ്രസിഡണ്ട്, തളിപ്പറമ്പ് സഹകരണ കോളേജ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചു. കല്ല് കൊത്ത് തൊഴിലാളി സഹകരണ സംഘത്തിന്റെ സ്ഥാപക പ്രസിഡണ്ടാണ്. വ്യാഴാഴ്ച (ഇന്ന്) 3 മണി മുതൽ തളിപ്പറമ്പ് ആന്തൂർ നഗരസഭാ പ്രദേശങ്ങളിൽ ഹർത്താൽ ആചരിക്കും.

No comments