APP DOWNLOAD

TRENDING

മലയോര ജനതയുടെ പ്രീയങ്കരനായ കരുവഞ്ചാൽ ഗണേശൻ ഇനി ഓർമ്മ



ആലക്കോട്: മലയോര ജനതയുടെ പ്രീയങ്കരനായ ഗജരാജൻ കരുവഞ്ചാൽ ഗണേശൻ (18) വിടവാങ്ങി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി ചിക്സ്തയിലായിരുന്നു ടിമ്പർ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് വക്കച്ചൻ പുല്ലാടിന്റെ അരുമയായ ഗണേശൻ. തൃശ്ശൂരിൽ നിന്നടക്കം വിദഗ്ദ്ധരെത്തി ചികിൽസ നൽകിയെങ്കിലും



ഇന്ന് രാവിലെ 9 മണിയോടെ ആനപ്രേമികളെ കണ്ണിരിലാഴ്ത്തി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗജരാജ പട്ടം കരസ്ഥമാക്കിയ ഗണേശൻ ജില്ലക്ക് അകത്തും പുറത്തുമുള്ള അമ്പല ഉൽസവങ്ങളിലെ പ്രധാന ആകർഷണമായിരുന്നു. നൂറ് കണക്കിനാളുകളാണ് ഗണേശനെ അവസാനമായി ഒരു നോക്കു കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്. ഉച്ചയോടെ വക്കച്ചന്റെ കരുവഞ്ചാൽ കല്ലൊടിയിലെ വീട്ട് വളപ്പിൽ സംസ്ക്കരിക്കും.

No comments