എസ്.എസ്.എല്‍.സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരേസമയം നടത്താൻ തീരുമാനം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇതവണ മുതല്‍ ഒന്നിച്ച് നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി ഉത്തരവിറക്കി. അര്‍ധവാര്‍ഷിക പരീക്ഷകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പത്ത്, പ്ലസ് വണ്‍, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ പരീക്ഷ ഒന്നിച്ചു നടത്തുക.
അര്‍ധവാര്‍ഷിക പരീക്ഷ ഒന്നിച്ചു നടത്തുന്നതിലൂടെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുണ്ടാകാവുന്ന ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഡിസംബര്‍ 13 മുതല്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുക. എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വാര്‍ഷിക പരീക്ഷകള്‍ മാര്‍ച്ചില്‍ ഒന്നിച്ചുനടത്താനാണ് എന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.



No comments