വിമാനത്താവളം ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളാരംഭിച്ചു; ഉദ്ഘാടനം കേരളത്തനിമയില്‍ പ്രധാന കലാരൂപങ്ങളുടെ അകമ്പടിയോടെ
കണ്ണൂർ: വിമാനത്താവളത്തിന്റെ ഉദ്ഘാടന വേദി രാജ്യാന്തര നിലവാരത്തിൽ അണിയിച്ചൊരുക്കാൻ കിയാൽ ഒരുങ്ങുന്നു. 4800 ചതുരശ്ര അടി വിസ്തീർണത്തിലാണ് സ്റ്റേജ് നിർമിക്കുക. അംഗീകൃത ഇവന്റ് മാനേജ്മെന്റ് ഏജൻസികളാണ് ഉദ്ഘാടന പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. കേരളത്തനിമയും സാംസ്കാരിക പെരുമയും അടിസ്ഥാനമാക്കി വേദിയും സദസ്സും ഒരുക്കും.
ചെണ്ട, കൊമ്പ്, വാദ്യമേളങ്ങളും താലപ്പൊലി അകമ്പടിയും ഉണ്ടാകും. മോഹിനിയാട്ടം, കഥകളി, തെയ്യം, കളരി, കോൽക്കളി, ഒപ്പന തുടങ്ങിയ കലാരൂപങ്ങളുടെ പ്രകടനവുമുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേന്ദ്ര–സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വിഐപിമാർ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ഒഫീഷ്യൽസ് എന്നിവർ പങ്കെടുക്കും.
കേരള പൊലീസ്, സിഐഎസ്എഫ്, കിയാൽ ജീവനക്കാർ, പ്രദേശത്തെ സ്കൂളുകളിലെ എൻസിസി, റെഡ്ക്രോസ്, സ്കൗട്സ് ആൻഡ് ഗൈഡ്സ് എന്നിവരുമുണ്ടാകും. ശക്തമായ സുരക്ഷ പദ്ധതി പ്രദേശത്ത് വിന്യസിക്കും. പ്രത്യേകം തയാറാക്കിയ ഗാലറിയിലാണ് വിഐപി, ഒഫീഷ്യൽസ്, മീഡിയ, പൊതുജനങ്ങൾ എന്നിവർക്കു പ്രവേശനം.



No comments