APP DOWNLOAD

TRENDING

കതിരൂർ കൂവപ്പാടിയില് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്



കണ്ണൂര്‍: കതിരൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കൂവപ്പാടിയില്‍ വീടിന് നേരെ ബോംബേറ്. കൂവപ്പാടിയിലെ ഗോകുലത്തില്‍ നിഖിലിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
ഇന്നലെ അര്‍ധരാത്രിക്ക് ശേഷം ഒരുമണിയോടെയാണ് ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ചത്. ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. നിഖില്‍ ബി.ജെ.പി പ്രവര്‍ത്തകനാണ്. കതിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

No comments