ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
തിരുവനന്തപുരം : ചലച്ചിത്ര സംവിധായകന്‍ തമ്ബി കണ്ണന്താനത്തിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നിരവധി ജനപ്രിയ സിനിമകളുടെ സംവിധായകനെന്ന നിലയില്‍ മലയാളികളുടെ മനസ്സില്‍ സ്ഥാനംപിടിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
നിര്‍മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും തിളങ്ങാന്‍ തമ്ബി കണ്ണന്താനത്തിനായി. സിനിമാമേഖലയിലെ എല്ലാ തലമുറകളിലുമുളളവരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം ചലച്ചിത്രമേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.



No comments