കണ്ണൂര്‍ വിമാനത്താവളത്തിന് ലൈസന്‍സ് ഉടന്‍ ലഭിക്കുമെന്ന് സൂചന; വീണ്ടും പരീക്ഷണ പറക്കല്‍; പരീക്ഷണ പറക്കലിന്റെ റിപ്പോര്‍ട്ട് പൈലറ്റ് അതോറിറ്റിക്ക് കൈമാറും
കണ്ണൂര്; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് അനുമതി ലഭിക്കുന്നതിന് വീണ്ടും പരീക്ഷണ പറക്കല്‍ നടത്തി. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ബോയിങ് 737-800 വിമാനമാണ് പറന്നിറങ്ങിയത്. 25,07 എന്ന രണ്ട് റണ്‍വേകള്‍ക്ക് മുകളിലൂടെ മൂന്ന് വട്ടം വീതം പറന്ന്(മിസ്ഡ് അപ്രാച്ച്) ഐഎപിയുടെ കൃത്യത ഉറപ്പാക്കി.
വിമാനത്താവളത്തില്‍ സ്ഥാപിച്ച ഇന്‍സ്ട്രുമെന്റ് ലാന്‍ഡിംങ് സിസ്റ്റത്തിന്റെ കാലിബ്രേഷന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പൂര്‍ത്തിയാക്കിയിരുന്നു. ഇതനുസരിച്ച് തയ്യാറാക്കിയ ഇന്‍സ്ട്രുമെന്റ് അപ്രാച്ച് പ്രൊസീജര്‍ പ്രകാരം പരീക്ഷണ പറക്കല്‍ നടത്താന്‍ തീരുമാനിച്ചത്. പരീക്ഷണ പറക്കലിന്റെ റിപ്പോര്‍ട്ട് പൈലറ്റ് അതോറിറ്റിക്ക് അടുത്ത ദിവസം കൈമാറും. വമാനത്താവളം പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് ഉടന്‍ ലഭിക്കുമെന്നാണ് വിവരം. ഇത്് സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ തീരുമാനമുണ്ടാകും



No comments