APP DOWNLOAD

TRENDING

സ്ത്രീകളെ വഞ്ചിച്ച് പണവും ഭൂമിയും കൈക്കലാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍



കണ്ണൂര്: ഭര്‍ത്താവ് മരിച്ചതും അടുത്ത ബന്ധുക്കള്‍ നാട്ടിലില്ലാത്തതുമായ സമ്പന്ന സ്ത്രീകളെ പറഞ്ഞു പറ്റിച്ച് ഭൂമി തട്ടിയെടുത്ത് മറിച്ചുവില്‍ക്കുന്ന വിരുദന ടൗണ്‍ എസ്.ഐ ശ്രീജിത് കോടേരി അറസ്റ്റ് ചെയ്തു. കാട്ടാമ്പള്ളി കോട്ടക്കുന്നിലെ പുളിയാണ്ടി ഹൗസില്‍ മനോജിനെയാണ് ഒട്ടേറെ പരാതികളില്‍ അറസ്റ്റ് ചെയ്തത്. തളാപ്പിലെ കെ. രത്ന(58)യും കണ്ണൂരിലെതന്നെ ഗീത എന്ന സ്ത്രീയും തങ്ങളുടെ ഭൂമി തട്ടിയെടുത്തത് സംബന്ധിച്ച് പരാതിനല്‍കിയിരുന്നു പരിയാരം വില്ലേജില്‍ പട്ടയാട് എന്ന സ്ഥലത്ത് രത്നയുടെ ആറ് ഏക്കര്‍ സ്ഥലം ചെങ്കില്‍ ഖനനത്തിന് നല്‍കാം നല്ലലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് രത്നയുടെ ഭൂമി മനോജ് തട്ടിയെടുത്തത്.
ഈ സ്വത്ത് പിന്നീട് എട്ടുലക്ഷത്തിന് മറ്റൊരാള്‍ക്ക് വിറ്റു. രത്നയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. മകന്‍ അമേരിക്കയിലാണ്. ഒരുപാട് സ്വത്തുണ്ടെന്ന് മനസ്സിലാക്കി വിശ്വസ്തനായി അടുത്തുകൂടിയായിരുന്നു മനോജിന്റെ തട്ടിപ്പ്. ഗള്‍ഫുകാരനായ ഗിരീഷിനെ ആടുഫാം തുടങ്ങാമെന്നു പറഞ്ഞ് ആറുലക്ഷം രൂപ വാങ്ങി വഞ്ചിച്ച കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മനോജിന്റെ പേരില്‍ ടൗണ്‍ പോലീസില്‍ തന്നെ മൂന്നു പരാതികളുണ്ട്. വളപട്ടണം പോലീസിലും പരാതിയുണ്ട്. വിധവയായ ഗീത എന്ന സ്ത്രീയുടെ സ്വത്ത് ഒസ്യത്ത് രേഖയാക്കി മാറ്റാം എന്നു വിശ്വസിപ്പിച്ച് എഴുതിവാങ്ങി പുതിയതെരുവിലെ ഷഫീഖ് എന്നയാള്‍ക്ക് അഞ്ചുലക്ഷത്തിനാണ് വിറ്റത്. ഗീതയുടെ പരാതിയിലും മനോജിനെതിരെ കേസുണ്ട്.
വിധവകളും അടുത്ത് ബന്ധുക്കളില്ലാത്തതുമായ സ്ത്രീകളെ പറഞ്ഞു വിശ്വസിപ്പിച്ച് തട്ടിപ്പു നടത്തുന്നതാണ് മനോജിന്റെ രീതി. ഒത്തുകിട്ടിയാല്‍ പുരുഷന്മാരെയും പറ്റിച്ച് പണവും മറ്റും കൈക്കലാക്കും. തളാപ്പിലെ രത്നയുടെ പരിയാരം വില്ലേജിലെ ഭൂമി വെറുതെ കിടക്കുന്നതല്ലേയെന്നും എന്നാല്‍ ചെങ്കല്‍ ഖനനത്തിന് നല്‍കിയാല്‍ വന്‍ ലാഭമുണ്ടാക്കാമെന്നുമുള്ള മനോജിന്റെ വാക് ചാതുരിയിലാണ് രത്ന വിശ്വസിച്ച് തട്ടിപ്പിനിരയായത്. കോടതിയില്‍ ഹാജരാക്കിയ മനോജിനെ റിമാന്‍ഡ് ചെയ്തു.

No comments