ശബരിമല സ്ത്രീപ്രവേശനം; ഡൽഹിയിൽ ഇപി ജയരാജന്റെ കാർ തടഞ്ഞ് പ്രതിഷേധം
ശബരിമലയില് ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ അനുമതിനല്‍കിയുള്ള സുപ്രിംകോടതി ഉത്തരവിനെതിരേ നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷം.
ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ സമരം നടത്തിയ പ്രതിഷേധക്കാര്‍ മന്ത്രി ഇ.പി ജയരാജന്റെ കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ശബരിമല വിഷയത്തില്‍ കേരളത്തില്‍ നടന്നുവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഇന്ന് ഡല്‍ഹിയിലും സമരം നടന്നത്.
ഒരു സംഘടനയുടെയും ബാനറിലല്ലാതെ ഉച്ചയ്ക്കു മുമ്പ് തന്നെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ സമരം തുടങ്ങിയിരുന്നു. വൈകീട്ടോടെ രണ്ടുംമൂന്നും കൂട്ടമായി പ്രക്ഷോഭകര്‍ കേരളാഹൗസിനു മുന്നിലൂടെ പ്രകടനം നടത്തി. ഇതിനിടെ സി.പി.എം കേന്ദ്ര കമ്മിറ്റിയോഗം കഴിഞ്ഞ് കേരള ഹൗസിലേക്കെത്തിയപ്പോഴാണ് മന്ത്രിയുടെ കാര്‍ പ്രതിഷേധക്കാര്‍ തടഞ്ഞത്.
മന്ത്രിയുടെ കാര്‍ കേരളഹൗസിന് അകത്തേക്കു കയറ്റി വിടാതെ സമരക്കാര്‍ തടസം നില്‍ക്കുകയായിരുന്നു. പ്രതിഷേധക്കാരില്‍ നിന്ന് ഒരു യുവാവ് ഓടി വന്ന് മന്ത്രിയുടെ കാറിനു മുന്നില്‍ കിടക്കുകയും ചെയ്തു. പിന്നീട് പോലീസ് എത്തി പണിപ്പെട്ടാണ് കാര്‍ സമരക്കാര്‍ക്കിടയില്‍ നിന്നും പുറത്തിറക്കിയത്. ഇതിനിടെ ചിലസമരക്കാര്‍ മന്ത്രിയുടെ കാറില്‍ ഇടിക്കുകയുംചെയ്തു. കേരള ഹൗസിന്റെ പിന്‍വശത്തുള്ള ഗേറ്റിലൂടെയാണ് പിന്നീട് മന്ത്രിയുടെ വാഹനത്തിന് അകത്തു കടക്കാനായത്.
പ്രതിഷേധം കാരണം കേരളാഹൗസിനു മുന്നില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്കുള്ള നിവേദനം നല്‍കാന്‍ കേരളാ ഹൗസിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഇതോടെ പ്രതിഷേധക്കാര്‍ കൂട്ടം കൂടി നിന്ന് ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കി. ഈസമയം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവനും കെ. രാധാകൃഷ്ണനും കാറിലൂടെ തന്നെ കേരള ഹൗസിനുള്ളിലേക്കു പോയി. പിന്നാലെയാണ് മന്ത്രി ജയരാജന്റെ വാഹനം എത്തിയത്.
ജയരാജന്റെ വാഹനം പുറക് വശം വഴി കേരള ഹൗസിന് അകത്തു കടന്നതോടെ കെ. രാധാകൃഷ്ണന്‍ പുറത്തിറങ്ങി വന്ന് നിവേദനം നല്‍കാനുള്ളവരെ അകത്തേക്കു വിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
തുടര്‍ന്ന് പത്തോളം സമരക്കാര്‍ കേരള ഹൗസിനുള്ളില്‍ പ്രവേശിച്ച് മന്ത്രി എ.കെ ബാലനെ കണ്ടു നിവേദനം കൈമാറി.



No comments