കണ്ണൂർ വിമാനത്താവളത്തിൽ ജനപ്രളയം; തിങ്കൾ ചൊവ്വ ദിവസങ്ങളിൽ സന്ദർശനാനുമതി നിഷേധിച്ചു
കണ്ണൂർ രാജ്യാന്തര വിമാനത്താവളം കാണാൻ സന്ദർശകരുടെ വൻ തിരക്ക്. മട്ടന്നൂർ ടൗണിലും കണ്ണൂർ, തലശേരി, ഇരിട്ടി ഭാഗങ്ങളിലേക്കും
കിലോമീറ്ററുകളോളം ഗതാഗതകുരുക്കാണ്. വെള്ളിയാഴ്ചവരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ആയിരങ്ങളാണ് വിമാനത്താവളത്തിലെത്തുന്നത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് മലപ്പുറം ജില്ലകളിൽ നിന്നാണ് സന്ദർശകരെത്തുന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് വാഹനങ്ങൾ പൊലീസ്. നിയന്ത്രിക്കുന്നത്. നാട്ടുകാർതന്നെ കുടിവെള്ളവും വിതരണം ചെയ്യുന്നുണ്ട്. റോഡ് വികസനം പൂർത്തിയാകാത്തത് ഗതാഗതകുരുക്കിന് കാരണമായി.
വെള്ളിയാഴ്ചവരെ സന്ദർശനാനുമതി ഉണ്ടെയിലും നാളെയും മറ്റന്നാളും ആളുകളെ പ്രവേശിപ്പിക്കില്ല. (08/10/18, 09/10/18) ഡിസംബർ ഒൻപതിനാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ പത്ത് മുതൽ വൈകുന്നേരം നാലുവരെയാണ് പ്രവേശനം. എങ്കിലും അതിരാവിലെ തന്നെ നിരവധി പേരാണ് ഇവിടെയെത്തുന്നത്.



No comments