APP DOWNLOAD

TRENDING

മീൻ, പച്ചക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കടത്തുന്ന രണ്ട് പേർകണ്ണൂരിൽ അറസ്റ്റിൽ



കണ്ണൂര്: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍  ഒരു കിലോ ഇരുന്നൂറ്റി അമ്പത് ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ശിവപുരം മൊട്ടമ്മല്‍ സ്വദേശിയായ മുസമ്മല്‍ വീട്ടില്‍ മജീദിന്റെ മകന്‍ അബ്ദുള്‍ സലാം (29) ആമ്പിലാട് സ്വദേശിയായ പൊന്നം ഹൗസില്‍ അഷ്‌റഫിന്റെ മകന്‍ പി. ഷാനവാസ്  (33) എന്നിവരെയാണ് ഉത്തരമേഖല ജോയന്റ് എക്‌സൈസ് കമ്മീഷണര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെടകര്‍ എം ദിലീപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കെ.എല്‍ 58 സെഡ് 2752 മഹീന്ദ്ര പിക്കപ്പ് വാനില്‍ വില്‍പ്പനക്കായി കൊണ്ടുവരവെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മട്ടന്നൂര്‍, ശിവപുരം ,ഉരുവച്ചാല്‍ ,കൂത്തുപറമ്പ് , ഇരിട്ടി മേഖലകളില്‍ കഞ്ചാവ് വിതരണം നടത്തുന്ന പ്രധാന കഞ്ചാവ് കച്ചവടക്കാരാണ് ഇവര്‍. മീന്‍ വണ്ടിയിലും പച്ചക്കറിക്കച്ചവടത്തിന്റെ മറവിലും കഞ്ചാവ് കച്ചവടം ചെയ്യുന്നത് കാരണം ഇത്രയും കാലം ഇവര്‍ ആരാലും സംശയം തോന്നിക്കാത്തവിധം കച്ചവടം തുടരുകയായിരുന്നു. വിരാജ്‌പേട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് ലോബിയില്‍ നിന്നും കിലോ കണക്കിന് കഞ്ചാവ്  വാങ്ങി ഇത്തരം വാഹനങ്ങളില്‍ കടത്തിയാണ് ഇവര്‍ ശിവപുരത്ത്  എത്തിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ മട്ടന്നൂര്‍ ,ഇരിട്ടി, കൂത്തുപറമ്പ് മേഖലകളില്‍ ഇവര്‍ കഞ്ചാവ് കച്ചവടം നടത്തിയവരുടെ വിവരങ്ങള്‍  ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ശക്തമായ നിരീക്ഷണം നടത്തി കഞ്ചാവും മറ്റ് ലഹരി വസ്തുക്കളുമായി ബന്ധമുള്ളവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ എക്‌സൈസിന്റെ കര്‍ശന പരിശോധന നടക്കും. പാര്‍ട്ടിയില്‍ ഉത്തരമേഖലാ ജോയന്റ് എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ പി ജലീഷ് , കെ ബിനീഷ്, പി പി രജിരാഗ്, സി എച്ച് റിഷാദ്, എക്‌സൈസ് റേഞ്ച് ഓഫീസ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസര്‍ പി.വി ശ്രീനിവാസന്‍, കെ ഉമേഷ് എന്നിവരുമുണ്ടായിരുന്നു.

No comments