വാട്‌സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം;യുവാവിന് പരിക്കേറ്റു; ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്: വാട്‌സാപ്പ് സ്റ്റാറ്റസിനെച്ചൊല്ലി യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് ഓഫിനു സമീപമുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് പരിക്കേറ്റു. അലവിലിലെ പ്രദീപന്റെ മകന്‍ വിപിനി(20)നെ മര്‍ദ്ദനമേറ്റ പരിക്കുകളോടെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. സംഭവത്തില്‍ അലവില്‍ സ്വദേശി കണ്ണപ്പന്‍ എന്ന നിഖിലനെ(27) ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. വാട്സാപ്പ് സ്റ്റാറ്റസിന്റെ പേരിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.



No comments