APP DOWNLOAD

TRENDING

കുറ്റ്യേരി സര്‍വീസ് സഹകരണ ബാങ്കിന് നേരെ ആക്രമം.



തളിപ്പറമ്പ്: സിപിഎം നിയന്ത്രണത്തിലുള്ള കുറ്റ്യേരി സര്‍വീസ് സഹകരണ ബാങ്കിന് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമം. പോലീസ് അന്വേഷണമാരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു ബാങ്കിന് നേരെ കല്ലേറ് നടന്നത്. ഇവിടെ രാത്രി കാവല്‍ക്കാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാണ് അക്രമകാരികളുടെ ലക്ഷ്യമെന്നറിയുന്നു.



മൂന്ന് മാസം മുമ്പ് ഇവിടെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഈ കേസില്‍ അറസ്റ്റിലായ നാലംഗസംഘം കഴിഞ്ഞ ദിവസമാണ് റിമാന്‍ഡില്‍ നിന്നും പുറത്തിറങ്ങിയത്. ബാങ്ക് അധികൃതരുടെ പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു. ബാങ്കിലെ നിരീക്ഷണ കാമറ ഇന്ന് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

No comments