പഴയങ്ങാടി പഴയ ബസ് സ്റ്റാൻഡിനുസമീപം ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു
പഴയങ്ങാടി: പഴയ ബസ് സ്റ്റാൻഡിനുസമീപം റെയിൽവേ സ്റ്റേഷൻ റോഡ് കവലയ്ക്കടുത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരും മാട്ടൂൽ സ്വദേശികളുമായ സത്യൻ (56), ഷാനിദ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 8.45നാണ് സംഭവം.
പരിക്കേറ്റ ഇരുവരെയും പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പഴയങ്ങാടി ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് മാട്ടൂൽ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും റെയിൽവേ സ്റ്റേഷൻ റോഡ് ഭാഗത്തുനിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.



No comments