APP DOWNLOAD

TRENDING

മനപ്പൂര്‍വ്വം വാഹന അപകടമുണ്ടാക്കി ലക്ഷങ്ങള്‍ കവര്‍ന്ന സംഭവം; ഒരാള്‍ പോലീസ് പിടിയില്‍; പണം തട്ടിയെടുത്തത് സംഘം ചേര്‍ന്ന്



പാനൂര്; മനപ്പൂര്‍വ്വം വാഹനപകടമുണ്ടാക്കി പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.സംഭവവമുമായി ബന്ധപ്പെട്ട് പുതിയതെരു ആശാരിക്കമ്പനിക്കു സമീപത്തെ മുബാറക്കിനെ(22)യാണ് കതിരൂര്‍ എസ്.ഐ സാജുവും സംഘവും പിടികൂടിയത്. ബൈക്കില്‍ സഞ്ചരിക്കൂകയായിരുന്ന ആമ്പിലോട്  നമ്പ്യാത്ത് ബിനീഷിന്റെ പക്കലില്‍ നിന്നാണ് മുബാറക് പപണം കവര്‍ന്നത്. രണ്ട്  ലക്ഷം രൂപയോളം കവര്‍ന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ബൈക്കില്‍ പണവുമായി പോകുന്ന ബിനീഷിനെ മുബാറക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഇടിച്ചു വീഴ്ത്തുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് സംഘം കാറില്‍ കയറ്റി ബിനീഷിനെ മര്‍ദ്ദിച്ച് പണം കവര്‍ന്നെടുക്കുകയായിരുന്നു

No comments