APP DOWNLOAD

TRENDING

കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോർജിനെതിരെ കേസ്


ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോർജ് എം.എൽ.എയ്ക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം കുറുവിലങ്ങാട് പൊലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പാണ് ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

കൊച്ചിയിൽ സമരം ചെയ്ത കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാലറിയാം അവർ പരിശുദ്ധകളാണോയെന്ന്. പീഡനത്തിനിരയായെന്ന് പറയുന്ന കന്യാസ്ത്രീക്ക് തിരുവസ്ത്രം അണിയാൻ യോഗ്യതയില്ല. പീഡനം നടന്ന ദിവസം തന്നെ അവർ കന്യകയല്ലാതായി എന്നൊക്കെയായിരുന്നു ജോർജിന്റെ പരാമർശം. 

No comments