മൊബൈല്‍ ഫോണ്‍ വഴി ഒറ്റ നമ്പര്‍ ചൂതാട്ടം; തളിപ്പറമ്പിൽ രണ്ടുപേർ പിടിയിൽ
തളിപ്പറമ്പ്: മൊബൈല്‍ ഫോണ്‍ വഴി ഒറ്റ നമ്പര്‍ ചൂതാട്ടത്തിലേര്‍പ്പെട്ട രണ്ടുപേര്‍ അറസ്റ്റില്‍. പരിയാരം കോരന്‍പീടികയിലെ മാടാളന്‍ ഹൗസില്‍ എം.സിദ്ദിക്ക്(48), മാങ്ങാട്ടെ പന്ന്യന്റകത്ത് പി.അജീര്‍(33) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും ചൂതാട്ടത്തിന് ഉപയോഗിച്ച സാംസങ്ങ് ഫോണ്‍, ഒറ്റനമ്പര്‍ എഴുതിയ പേപ്പറുകള്‍, 4050 രൂപ എന്നിവ പിടിച്ചെടുത്തു.
ഇന്ന് ഉച്ചക്ക് ഒരുമണിയോടെ തളിപ്പറമ്പ് മാര്‍ക്കറ്റ് പരിസരത്തുവെച്ചാണ് ഇവര്‍ പിടിയിലായത്. തുണ്ടുപേപ്പറില്‍ എഴുതിയ നമ്പര്‍ ലോട്ടറി നടത്തിപ്പുകാരന് വാട്‌സ് ആപ്പ് വഴി കൈമാറുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. ചൂതാട്ടത്തിലെ പ്രധാന കണ്ണികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഒരു നമ്പറിന് 10 രൂപയാണ് ഈടാക്കുന്നത് പരമാവധി നല്‍കുന്ന സമ്മാനത്തുക 5000 രൂപയാണെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു.



No comments