യുവമോര്‍ച്ച നേതാവിന്‍റെ വീടിനു നേരെ ബോംബേറ്
കോഴിക്കോട്: വടകരയില്‍ യുവമോര്‍ച്ച നേതാവിന്‍റെ വീടിനു നേരെ ബോംബേറുണ്ടായി. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. വടകര മണ്ഡലം ജനറല്‍ സെക്രട്ടറി വി.കെ. നിധിന്റെ അറക്കിലാട്ടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയായിരുന്നു സംഭവം. ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും വീടിന് കാര്യമായ നാശനഷ്ടമുണ്ടായി. വീടിന്റെ ചുമരില്‍ തുള വീണു.പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.



No comments