APP DOWNLOAD

TRENDING

കൂടപ്പിറപ്പുകൾ കൂടൊഴിപ്പിച്ചവർക്ക് കൂട്ടുകൂടാൻ കുരുന്നുകളെത്തി.


ആശ്രിതർ ആട്ടിപ്പായിച്ച് ആതുരാലയത്തിൽ കഴിയുന്നവർക്ക് ആശ്വാസവുമായി
പെരുമാളാബാദ് ശാഖ SKSBV,SKSSF, SYS, പ്രവർത്തകരും മഹല്ല് ഭാരവാഹികളുമടങ്ങുന്ന സംഘം എത്തി.
ചപ്പാരപ്പടവ് പെരുവണയിൽ പ്രവർത്തിക്കുന്ന നശാത്ത് കോംപ്ലക്സിലേക്ക് ഒക്ടോബർ 2
ഉച്ചക്ക് 1 മണിക്കാണ് 21 പേരടങ്ങുന്ന സംഘം ആതുരാലയം സന്ദർശിച്ചത്.
അവർക്കുളള ഉച്ച ഭക്ഷണവും മധുര പലഹാരങ്ങളും ഒരുമിച്ച് കഴിക്കുകയും പാട്ടുകൾ പാടി സ്നേഹം പങ്കുവെക്കുകയും
ചെയ്ത നിമിഷങ്ങൾ ജീവിതത്തിലെ അനർഘ വേളകളായി അനുഭവപ്പെട്ടു.
പ്രയാസങ്ങളും ദുരിതങ്ങളും പേറി
ജീവിതം തളളിനീക്കുന്ന കുറേ ജൻമങ്ങൾ നമുക്ക് ചുറ്റും
ഉണ്ടെന്ന ബോധ്യം കുട്ടികളുടെ
മനസിൽ രൂഢമൂലമാക്കാൻ
ഈ സന്ദർശനം കൊണ്ട് സാധിച്ചു.മഹല്ല് സെക്രട്ടറി KC മുഹമ്മദ്‌ കുഞ്ഞി, SYS പ്രസിഡന്റ്‌ അനസ് മൗലവി, ഇർഫാൻ, മിഖദാദ്, റാഷിദ്‌ മാസ്റ്റർ, ശാഖ പ്രസിഡന്റ്‌ ജുനൈദ് വാഫി, സെക്രട്ടറി ഹാഫിള് ഷിബിലി ഫൈസി ട്രഷറർ സുലൈമാൻ ഹുദവി, റാഷിദ്‌ അസ്അദി... SKSBV വിദ്യാർത്ഥികൾ സംബന്ധിച്ചു.

1 comment: