കണ്ണൂർ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായി അമിത്ഷാ കണ്ണൂരിലെത്തി
കണ്ണൂര് വിമാനത്താവളത്തില്‍ ഇറങ്ങുന്ന ആദ്യ യാത്രക്കാരനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാവിലെ 11.30 ന് പ്രത്യേക സ്വകാര്യ വിമാനത്തിലാണ് അമിത് ഷാ കണ്ണൂരില്‍ എത്തിയത്. ബിജെപിയുടെ കണ്ണൂര്‍ ജില്ലാ ആസ്ഥാന മന്ദിരമായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനത്തിനാണ് ഷാ എത്തിയത്. കാര്‍ മാര്‍ഗം കണ്ണൂരിലേക്ക് പുറപ്പെട്ട അമിത് ഷാ അല്‍പസമയത്തിനുള്ളില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും.



No comments