എ.പി ഇബ്രാഹിം മൗലവിക്ക് ജന്മനാടിന്റെ ആദരം
ശ്രീകണ്ഠാപുരം: നിസ്വാർത്ഥ സേവനത്തിന് മർഹൂം C ഹാശിം എൻജിനീയരുടെ പേരിലുള്ള പ്രഥമ അവാർഡ് നേടിയ എ.പി ഇബ്രാഹിം മൗലവിക്ക് ജൻമ നാടായ ശ്രീകണ്ഠാപുരം പഴയങ്ങാടിയിൽ ശാഖ മുസ്ലിം ലീഗ് ആദരിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്
അഡ്വ: എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
വി.പി. മൂസാൻ അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.ടി.എ. കോയ മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറി ടി.എൻ.എ.ഖാദർ ,കെ. സലാഹുദ്ധീൻ, സി.കെ. മുഹമ്മദ്, എൻ.പി. റഷീദ് മാസ്റ്റർ, മർസൂഖ് ഒ.വി ഹുസൈൻ ഹാജി, കെ.പി. അബ്ദുറഹ്മാൻ, എൻ.പി. സിദീഖ്, അഡ്വ: മുഹമ്മദ് ഹനീഫ്, പി.ടി.മുഹമ്മദ്, സഫീർ കാറ്റാടത്ത് തുടങ്ങിയവർ ആശംസ നേർന്നു.
ശാഖ മുസ്ലിം ലീഗിന്റെ ഉപഹാരം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഡ്വ: എസ് മുഹമ്മദ് നൽകി.
വൈറ്റ്ഗാർഡ് വളണ്ടിയർ ക്യാപ്റ്റനായി തെരഞ്ഞെടുത്ത സഫീർ കാറ്റാടത്തിനെ പി.ടി.എ.കോയ മൊമന്റോ നൽകി ആദരിച്ചു.
എ.പി. ഇബ്രാഹിം മൗലവി നന്ദി പ്രസംഗം നടത്തി.



No comments