APP DOWNLOAD

TRENDING

ശിവപുരം കെ എ അബൂട്ടി മസ്‌ക്കറ്റിൽ വെച്ച് മരണപെട്ടു ;യാത്രയായത് മെഡിക്കൽ കോളേജ്‌ അധികൃതരുടെ അനാസ്ഥ കാരണം വിടരും മുമ്പേ കൊഴിഞ്ഞു പോയ ഷംനയുടെ പിതാവ്



കണ്ണൂർ: ഡോക്ടറുടെ അനാസ്ഥയില്‍ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംനയുടെ പിതാവ് കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം അയിഷാ മന്‍സിലില്‍ കെ എ അബൂട്ടി മരണപെട്ടു .
ഹൃദയാഘാതത്തെ തുടർന്ന് മസ്‌ക്കറ്റിൽ വെച്ചാണ് മരണപെട്ടത്.
ഒടുവിൽ നീതിക്കു വേണ്ടിയുള്ള പോരാട്ടം പാതി വഴിയിലുപേക്ഷിച്ച് ആ പിതാവ് യാത്രയായി. രണ്ടു വർഷം മുമ്പ് ചികിത്സാ പിഴവു മൂലം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെച്ച്‌ മരണപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി ഷംനാ തസ്‌നീമിന്റെ പിതാവ് ശിവപുരം പടുപാറ സ്വദേശി അബൂട്ടിക്ക ഈ ലോകത്തോട് വിട പറഞ്ഞത് .


പ്രവാസത്തിന്റെ വിയർപ്പു തുള്ളികളുടെ പ്രതിഫലം മുഴുവൻ തന്റെ മകളുടെ പഠനത്തിനു വേണ്ടി നീക്കി വെച്ച അദ്ദേഹം ഒരുപാട് പ്രതീക്ഷകളോടെയാണ് അവളെ മെഡിക്കൽ കോളേജിൽ ചേർത്തത്.ഒടുവിൽ അവൾ പഠിച്ചു കൊണ്ടിരുന്ന മെഡിക്കൽ കോളേജ്‌ അധികൃതരുടെ തന്നെ അനാസ്ഥ കാരണം വിടരും മുമ്പേ കൊഴിഞ്ഞു പോയ ഷംനയുടെ വേർപാടിനു ശേഷം അദ്ദേഹം ആകെത്തകർന്ന അവസ്ഥയിലായിരുന്നു. എങ്കിലും മകളുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ അദ്ദേഹം മുട്ടാത്ത വാതിലുകളില്ല.

നഖം വെട്ടുമ്പോൾ അറിയാതെ മകളുടെ വിരളൊന്ന് മുറിഞ്ഞാൽ പോലും എന്റെ നെജ്ജ് പൊടിയുമായിരുന്നു!!!

അവൾക്ക് നോവുമ്പോൾ അതിനേക്കാൾ എനിക്ക് വേദനിച്ചു.
ഏറണാകുളം പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിനിടെ മകളോടുളള ഒടുങ്ങാത്ത സ്നേഹത്താൽ ഇതും പറഞ്ഞ് പൊട്ടിക്കരഞ്ഞ അബൂട്ടിക്ക ഒരു പക്ഷെ ഇത്രയും വേഗം നമ്മോട് വിടപറഞ്ഞത് ആ മകളെ കാണാൻ വേണ്ടിമാത്രമാകും


എല്ലാവർക്കും പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം മസ്കറ്റിൽ വെച്ചായിരുന്നു

No comments