തളിപ്പറമ്പിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്; ഡ്രൈവർക്ക് പരിക്ക് ;മൂന്നുപേർ കസ്റ്റഡിയിൽ
തളിപ്പറമ്പ്: കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ്, ഡ്രൈവർക്ക് പരിക്കേറ്റു. മൂന്നു പേർ പോലീസ് പിടിയിൽ. കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ഡ്രൈവർ സനീഷ് ജോസഫിനാണ് പരിക്കേറ്റത്. രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. അതിന് മുമ്പായി കാഞ്ഞങ്ങാട് നിന്നും പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി കീച്ചേരിയിൽ നിർത്തില്ല എന്ന് പറഞ്ഞതിനെ തുടർന്ന് കണ്ടക്ടറെ മർദ്ദിച്ച സംഭവവും ഉണ്ടായിരുന്നു.
കീച്ചേരിയിലെ ദിനൂപ്, വിനോദ് കുമാർ, പാപ്പിനിശേരിയിലെ നൗഷാദ് എന്നിവരാണ് പിടിയിലായത്. നൗഷാദാണ് ബസിന് കല്ലെറിഞ്ഞത്. ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



No comments