APP DOWNLOAD

TRENDING

സഹകരണ ആശുപത്രിക്ക് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്



തളിപ്പറമ്പ്: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. സംസ്ഥാനപാതയില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് സമീപത്ത് ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. വെള്ളാവ് പുഴക്കര വീട്ടില്‍ കെ.ടി.ചന്ദ്രന്‍(56), ഭാര്യ ശ്യാമള(45)എന്നിവര്‍ക്കാണ് പരിക്കേറ്റത്.



നാട്ടുകാര്‍ ഉടന്‍ സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍  ഇരുവരേയും പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കരിമ്പം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന കെഎല്‍ 13 എച്ച് 8737 നമ്പര്‍ സ്വകാര്യ ഓട്ടോറിക്ഷയും ശ്രീകണ്ഠാപുരം ഭാഗത്തേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. ശ്യാമളയുടെ നില ഗുരുതരമാണ്. തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തിയാണ് അപകടത്തില്‍പെട്ട വാഹനങ്ങള്‍ മാറ്റിയത്.

No comments