ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു; ആശങ്ക വേണ്ടെന്ന് അധികൃതർ
ഇടുക്കി: കനത്തമഴ വരുന്നുവെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടുക്കി അണക്കെട്ട് ശനിയാഴ്ച രാവിലെ 11 മണിക്ക് തുറന്നു.
ചെറുതോണിയിലെ ഒരു ഷട്ടറാണ് തുറന്നത്. സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം വീതമാണ് ഒഴുക്കിവിടുന്നത്. ഒരു ഷട്ടര്‍ മാത്രം തുറക്കുന്നതുകൊണ്ട് ആശങ്കവേണ്ടെന്ന് വൈദ്യുതിബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പെരിയാറിന്റെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. വൈകുന്നേരം അഞ്ച് മണിവരെ ഇതേ നില തുടരും വൈകുന്നേരത്തെ യോഗത്തിന് ശേഷമായിരിക്കും ഷട്ടർ അടയ്ക്കണോ എന്ന് തീരുമാനിക്കുക. 2387.5 ആണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്.



No comments