APP DOWNLOAD

TRENDING

കണ്ണൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം



തലശ്ശേരി: തലശ്ശേരി നഗരത്തിലെ സ്‌കൂളിലെ 16 കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ വിട്ട് പോകുന്നതിനിടെ ഒരു സംഘം മാനഭാഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഇതിനെ ചോദ്യം ചെയ്ത സഹോദരനെ നാലംഗ സംഘം മര്‍ദ്ദിച്ചു. പരിക്കേറ്റ ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രേവശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് ചിറക്കര ബസ്റ്റോപ്പില്‍ നില്‍ക്കുന്നതിനിടെയാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ കൂട്ടിക്കൊണ്ട് പോകാന്‍ സഹോദരന്‍ ഇവിടെയെത്തിയതായിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ നാലംഗ സംഘം പെണ്‍കുട്ടിയെ മാനഭാഗപ്പെടുത്താന്‍ ശ്രമിക്കുകയും സഹോദരനെ മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. സഹോദരനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ പെണ്‍കുട്ടിയെ അക്രമി സംഘം മര്‍ദ്ദിച്ചതായും പരാതിയുണ്ട്. എരഞ്ഞോളി സ്വേദശികളായ വി,്ണു, അക്ഷയ്, അര്‍ജുന്‍ തുടങ്ങി നാലു പേര്‍ക്കെതിരെ തലശ്ശേരി പോലീസ് മാനഭംശ്രമത്തിനും മര്‍ദ്ദിച്ചതിനും കേസ് രജസ്ത്രര്‍ ചെയ്തു. പ്രതികളെ ഇതുവരെ പിടികൂടാനായില്ല

No comments