അയല്‍വാസിയുടെ വീട് കുത്തിത്തുറന്ന് കവര്‍ച്ച;തളിപ്പറമ്പില്‍ യുവാവ് അറസ്റ്റില്‍
തളിപ്പറമ്പ്: വീട് കുത്തിത്തുറന്ന് 7500 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കാഞ്ചാല്‍ ജാസ്മിന്‍ ക്വാര്‍ട്ടേഴ്‌സിലെ അശ്വന്ത്(21)നെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ് ഐ കെ.ദിനേശന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം അഞ്ചിനും ഈ മാസം അഞ്ചിനുമിടയിലുള്ള ഏതോ ദിവസം തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉഷാബേബിയുടെ മുറി കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ച 7500 രൂപയും നോക്കിയ മൊബൈല്‍ ഫോണും മോഷ്ടിച്ച പരാതിയിലാണ് അറസ്റ്റ്. യത്തീംഖാന സ്‌കൂളിലെ പാചക തൊഴിലാളിയായ ഉഷയും ഭര്‍ത്താവും ജോലിക്ക് പുറത്തുപോയ സമയത്ത് പകല്‍നേരത്താണ് കവര്‍ച്ച നടന്നതെന്നാണ് പരാതി.



No comments