APP DOWNLOAD

TRENDING

രൂപസാദ്യശ്യം വെച്ച് ഖത്തർ പ്രവാസിയെ മോഷണക്കേസിൽ കുടുക്കിയ സംഭവം;ഏഴു വയസ്സുകാരന് മാനസിക പീഡനമനുഭവിച്ചെന്ന പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.



തലശ്ശേരി: ബൈക്കിലെത്തി മാല മോഷ്ടിച്ചെന്നാരോപിച്ച് പിതാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ഏഴു വയസ്സുകാരന് മാനസിക പീഡനമനുഭവിച്ചെന്ന പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവവുമായ് ബന്ധപ്പെട്ട് ഈ മാസം 22ന് കണ്ണൂര്‍ കലക്ടേറ്റില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പരാതിക്കാരനായ ഏഴു വയസ്സുകാരന്റെയും മാതാപിതാക്കളുടെയും മൊഴി കമ്മീഷന്‍ അന്നേ ദിവസം രേഖപ്പെടുത്തും. കതിരൂര്‍ പുല്യോട്ട് റജിനാസില്‍ വൈദ്യര്‍കണ്ടി താജുദ്ദീനെ ചക്കരക്കല്‍ പോലീസ് കള്ളക്കേസില്‍ കുടുക്കി 54 ദിവസം ജയിലിലടച്ച സംഭവത്തിലാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചത.് ഗള്‍ഫില്‍ ജോലി നോക്കുന്ന താജുദ്ദീന്‍ മകളുടെ കല്യാണ ആവശ്യത്തിന് നാട്ടിലെത്തിയതായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞാണ് താജുദ്ദീനെ ബൈക്കിലെത്തി സ്ത്രീയുടെ സ്വര്‍ണ്ണ മാല തട്ടിപ്പറിച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്തത്. ഏഴു വയസ്സുകാരാനയ മകനോടൊപ്പം വരികയായിരുന്ന താജുദ്ദീനെ പോലീസ് വീടിന് സമീപം വെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബലാമായി പിടിച്ചു കൊണ്ട് പോവുകയായിരുന്നു. പിതാവിനെ ബലം പ്രയോഗിച്ച് പോലീസ് ജീപ്പിലേക്ക് കൊണ്ട് പോകുന്നത് കണ്ട് മകന്‍ വാവിട്ട് നിലവിളിച്ചിരുന്നു. കുട്ടിയെ പോലീസ് പിടിച്ചു മാറ്റിയ ശേഷമാണ് താജുദ്ദീനെ കസ്റ്റഡിയിലെടുത്ത് കൊണ്ട് പോയിരുന്നത്.തുടര്‍ന്ന് റിമന്‍ഡിലായ താജുദ്ദീന്‍ 54 ദിവസം ജയില്‍ വാസം അനുഷ്ഠിച്ചു.
ഏറെ നിയമ പോരാട്ടം നടത്തിയ ശേഷം ഹൈക്കോടതിയില്‍ നിന്നാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചിരുന്നത്.സംഭവം വിവാദമായതിനെ തുടര്‍ന്ന് താജുദ്ദീന്റെ ഭാര്യയും മക്കളും തലശ്ശേരിയില്‍ വാര്‍ത്താ സമ്മേളനം നടത്തി താജുദ്ദീന്റെ നിരപരാധിത്വം വിളിച്ച് പറയുകയും ചെയ്തിരുന്നു. എന്നാല്‍ മോഷണം നടന്ന പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് തെളിവ് ശേഖരിച്ച പോലീസ് പ്രതി താജുദ്ദീന്‍ തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു. ജൂലായ് 5ന് ഉച്ചക്ക് വെള്ളച്ചാലില്‍ വെച്ച് വടക്കുമ്പാട് സ്വദേശിനി രാഖിയുടെ മാല കഴുത്തില്‍ നിന്ന് പിടിച്ച് പറിച്ചു കൊണ്ടുപോയെന്ന് പരാതിയിലായിരുന്നു താജുദ്ദീനെ പിടികൂടിയിരുന്നത്.സംഭവം ഏറെ വിവാദമായതോടെ കൊണ്ടോട്ടി എം.എല്‍.എ പി.വി ഇബ്രാഹിം സംഭവത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വ്ഷണത്തിന് ഉത്തരവിടുകയുമായിരുന്നു. ഈ അന്വേഷണത്തിലാണ് താജുദ്ദീന്‍ നിരപരാധിയാണെന്ന് കണ്ടെത്തിയത്.ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പോലീസ് കോടതിയിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനിടയിലാണ് താന്‍ അനുവദിച്ച മാനസിക പീഡനം ചൂണ്ടിക്കാട്ടി മകന്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചത്.പിതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലടച്ചതോടെ മകന്‍ സ്‌കൂളില്‍ പോയിരുന്നില്ല. അധ്യാപകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് പിന്നീട് സ്‌കൂളുില്‍ പോയ കുട്ടിയെ കള്ളന്റെ മകന്‍ എന്ന് വിളിച്ച് കൂട്ടുകാര്‍ അപമാനിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി പഠനം പൂര്‍ണ്ണമായും നിര്‍ത്തുകയായിരുന്നു. ബാലാവകാശ കമ്മീഷന്‍ പരാതിക്കാരന്റെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം വരും ദിവസങ്ങളില്‍ താജുദ്ദീനെ അറസ്റ്റ് ചെയ്ത പോലീസുകാരുടെ മൊഴി രേഖപ്പെടുത്തും.ചക്കരക്കല്‍ പ്രിന്‍സിപ്പള്‍ എസ്.ഐയായിരുന്ന ബിജുവാണ് താജുദ്ദീനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തിരുന്നത്.20 വര്‍ഷമായി ഖത്തറില്‍ റെന്റ് എ കാര്‍ ബിസിനസ് നടത്തി വരികയാണ് താജുദ്ദീന്‍.

No comments