തളിപ്പറമ്പിൽ എ.ടി.എം കവർച്ചാ ശ്രമം
തളിപ്പറമ്പ്: തളിപ്പറമ്പില്‍ എടിഎം കവര്‍ച്ചാ ശ്രമം. ഏഴാംമൈലില്‍ വടക്കാഞ്ചേരി റോഡിന് എതിര്‍വശത്തുള്ള ബേങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് കവര്‍ച്ചാ ഔഔൂശ്രമം നടന്നത്. ക്യാമറക്ക് പെയിന്റടിക്കുകയും. ലൈറ്റുകള്‍ തകര്‍ക്കുകയും ചെയ്ത നിലയിലാണ്. തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ കെ.ദിനേശന്റെ നേത്യത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് എതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന എടിഎം കവര്‍ച്ചയുടെ ഭീതി വിട്ടുമാറും മുമ്പേയാണ് തളിപ്പറമ്പിലും കവര്‍ച്ചാ ശ്രമം ഉണ്ടായത്.
എഴാംമൈലിലെ ബേങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കവര്‍ച്ച നടത്താന്‍ ശ്രമിച്ചത് വളരെ ആസൂത്രിതമായായിരുന്നു. വ്യാഴാഴ്ച്ച അര്‍ധരാത്രി 12 ന് ശേഷമാണ് കവര്‍ച്ച നടത്തിയതെന്നാണ് കരുതുന്നത്. എടിഎമ്മിന് മുന്നിലെ 2 ലൈറ്റുകള്‍ തകര്‍ത്ത മോഷ്ടാക്കള്‍ അകത്ത് കടന്ന് ക്യാമറക്ക് പെയിന്റടിച്ചു. തുടര്‍ന്ന് എടിഎമ്മിന്റെ ബോഡി കവര്‍ തകര്‍ക്കാനും ശ്രമിച്ചു. എന്നാല്‍ പിന്നീട് മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നെന്നാണ് കരുതുന്നത്. വ്യാഴാഴ്ച്ച അര്‍ധ രാത്രി 11.59 നാണ് ക്യാമറക്ക് പെയിന്റടിച്ച തെന്ന് മനസിലായിട്ടുണ്ട്.
2 പേരുടെ ദൃശ്യം കാമറയില്‍ തെളിഞ്ഞിട്ടുമുണ്ട്. പുലര്‍ച്ചെ 1.49 നാണ് എടിഎമ്മില്‍ നിന്ന് അവസാനമായി പണം പിന്‍വലിച്ചതെന്നും വ്യക്തമായിട്ടുണ്ട്. എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതില്‍ തടസമുണ്ടെന്ന് ബേങ്ക് അധിക്യതര്‍ക്ക് മനസിലായതിനെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ആറോടെ നടത്തിയ പരിശോധനനയിലാണ് കവര്‍ച്ചാ ശ്രമം ബോധ്യമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണശ്രമം നടക്കുമ്പോള്‍ ഏഴ് ലക്ഷത്തിലേറെ രൂപ എടിഎമ്മില്‍ ഉണ്ടായിരുന്നതായി ബേങ്ക് അധികൃതര്‍ പറഞ്ഞു. സമീപ പ്രദേശങ്ങളിലെ സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.



No comments