APP DOWNLOAD

TRENDING

യുവതിയെ വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.



തളിപ്പറമ്പ്: അയല്‍വാസിയായ യുവതിയെ ആളില്ലാത്ത സമയത്ത് വീട്ടില്‍ കയറി ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെറുപാറ തിമിരിയിലെ പാറക്കചെരുവില്‍ സിബി മാത്യു(33)നെയാണ് തളിപ്പറമ്പ് സി ഐ കെ.ജെ.വിനോയി അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ14 ന് വൈകുന്നേരമായിരുന്നു സംഭവം.



എടക്കോത്ത് താമസിച്ചുവരുന്ന മേസ്ത്രിപ്പണിക്കാരനായ ഇയാള്‍ ആളില്ലാത്ത സമയത്ത് അയല്‍വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍ റൗഫ്, സത്യന്‍ ബൈജു, സിപിഒ റോജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ തളിപ്പറമ്പ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

No comments