APP DOWNLOAD

TRENDING

സൈക്കിള്‍ യാത്രക്കിടയില്‍ വിദ്യാര്‍ഥിക്ക് നേരെ പീഡനം: കരിവെള്ളൂര്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍



പയ്യന്നൂര്‍:പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ശ്രമിച്ച യുവാവ് അറസ്റ്റില്‍.കരിവെള്ളൂര്‍ അയത്രവയലിലെ കെ.സജീഷി(35)നെയാണ്് പയ്യന്നൂര്‍ എസ്‌ഐ കെ.പി.ഷൈന്‍ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.പയ്യന്നൂരിലെ ഒരാശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിന് പ്രഭാത ഭക്ഷണം കൊടുത്ത ശേഷം സൈക്കിളില്‍ വീട്ടിലേക്ക് തിരിച്ച് വരികയായിരുന്നു വിദ്യാര്‍ഥി.
ഇതിനിടയിലാണ് സജീഷ് കൈനീട്ടി തന്നേയും കയറ്റണമെന്ന് പറഞ്ഞ് സൈക്കിള്‍ നിര്‍ത്തിച്ചത്.പിന്നില്‍ കാരിയറില്ല എന്ന് പറഞ്ഞ് വിദ്യാര്‍ഥി ഒഴിവാകാന്‍ നോക്കിയപ്പോള്‍ നീ മുമ്പിലിരുന്നോ എന്ന് പറഞ്ഞ് ഇയാള്‍ കയറുകയായിരുന്നുവെന്ന് വിദ്യാര്‍ഥി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.ഇങ്ങിനെ സൈക്കിള്‍ ചവിട്ടി പോകുന്നതിനിടയിലാണ് സൈക്കിളിന്റെ മുന്നിലിരുന്നിരുന്ന വിദ്യാര്‍ഥിക്ക് നേരെ പീഡന ശ്രമം നടന്നത്.സൈക്കിള്‍ നിര്‍ത്തിച്ച വിദ്യാര്‍ഥി ഓടി രക്ഷപ്പെട്ട് വിവരം പറയുകയായിരുന്നു.ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയ പോലീസിലേല്‍പ്പിച്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

No comments