APP DOWNLOAD

TRENDING

പതിമൂന്ന് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാ അധ്യാപകന് ഏഴ് വര്‍ഷം തടവും പിഴയും


ആലക്കോട്:പതിമൂന്ന് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ ഉസ്താദിനെ കോടതി ഏഴ് വര്‍ഷം തടവിനും അര ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ആലക്കോട് രയരോത്തെ പുന്നക്കല്‍ വീട്ടില്‍ പി.എം നൂര്‍ഷ(37)യെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എന്‍ വിനോദ് ശിക്ഷിച്ചത്.പെരിങ്ങോം വെള്ളോറയിലെ മുസ്ലീം പള്ളിയിലെ ഉസ്താദിന്റെ മുറിയില്‍ വെച്ച് വെള്ളോറയിലെ 13കാരനെ സംഭവ സമയം പള്ളിയിലെ ഉസ്താദായിരുന്ന നൂര്‍ഷ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
സംഭവം സംബന്ധിച്ച് കുട്ടി രക്ഷിതാവിനോട് വീട്ടില്‍ പോയി പരാതി പറയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ബാപ്പയാണ് പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിരുന്നത.വെള്ളോറ പള്ളിയിലെ മതപഠന വിദ്യാര്‍ഥിയായിരുന്നു പീഡനത്തിന് ഇരയായ കുട്ടി.2013 മാര്‍ച്ച് 25ന് വൈകിട്ട് നാലര മണിക്കാണ് കേസിനാസ്പദമായ സംഭവം . പ്രതി പിഴയടക്കുകയാണെങ്കില്‍ 25,000 രൂപ പീഡനത്തിന് ഇരയായ കുട്ടിക്ക് നല്‍കണമെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കി. പ്രതി പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രൊസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രൊസിക്യൂട്ടര്‍ അഡ്വ.ബീന കാളിയത്താണ് ഹാജരായത്.

No comments