APP DOWNLOAD

TRENDING

കടയിൽ സാധനം വാങ്ങാൻ വന്ന യുവതിയുടെ മുന്നിൽ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ



തലശ്ശേരി: കടയില്‍ സാധനം വാങ്ങാനെത്തിയ സ്ത്രീക്ക് മുന്നില്‍ ലൈംഗിക പ്രദര്‍ശനം നടത്തിയ യുവാവിനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചൊവ്വ മുണ്ടായാട്ടെ താണ്യങ്കണ്ടി ടി.കെ സുമോദിനെ(59)യാണ് തലശ്ശേരി എസ്.ഐ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് തലശ്ശേരി ലോഗന്‍സ് റോഡിലെ ഹാന്റ്ലൂം സെന്ററില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീക്ക് മുമ്പില്‍ ഇയാള്‍ ലൈംഗിക പ്രദര്‍ശനം നടത്തിയത്.
   കടയില്‍ ഉണ്ടായിരുന്ന് സ്ത്രീക്ക് മുന്നില്‍ ഇയാള്‍ തന്റെ രഹസ്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ആത്മസംതൃപ്തിയടയുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട യുവതി ബഹളം വെക്കുകയും തുടര്‍ന്ന് കടക്കാരുടെ സഹായത്തോടെ പോലീസില്‍ വിവരം നല്‍കുകയുമായിരുന്ന. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ പോലീസ് എത്തി പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു.

No comments